സ്‌കാര്‍ലറ്റ് കേസ് സിബിഐയ്‌ക്ക്
പനജി: ബ്രിട്ടീഷ് പെണ്‍കുട്ടി സ്‌കാര്‍ലറ്റ് ഈഡന്‍ കീലിംങ് മരിക്കാനിടയായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ ഗോവ സര്‍ക്കാര്‍ തീരുമാനിച്ചു.
കേസ് സിബിഐയ്‌ക്ക് വിടാന്‍ മന്ത്രി ദിഗംബര്‍ കാമത്ത് നേരത്തേ സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും ബുധനാഴ്‌ചയാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായത്. ഇതിന് വേണ്ട എല്ലാ നടപടികളും രണ്ടുദിസവസത്തിനകം പൂര്‍ത്തിയാക്കുമന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഫെബ്രുവരി 18ന് ഗോവയിലെ അര്‍ജുന ബീച്ചിലാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ പതിനഞ്ചുകാരിയായ സ്‌കാര്‍ലറ്റിന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് ആദ്യം ഇത് മുങ്ങിമരണമാണെന്ന് വിധിയെഴുതിയെങ്കിലും പിന്നീട് നടന്ന അന്വേഷണത്തില്‍ സ്‌കാര്‍ലറ്റ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു.
ഇതിനെത്തുടര്‍ന്ന് സംഭവത്തിലെ ദൂരൂഹത മാറ്റാന്‍ അന്വേഷണം സിബിഐയ്‌ക്ക് വിടണമെന്ന് സ്‌കാര്‍ലറ്റിന്റെ മാതാവ് ഫിയോന ആവശ്യപ്പെട്ടിരുന്നു. കേസ് ഒതുക്കിത്തീര്‍ക്കാന്‍ പൊലീസും ഭരണകൂടവും ശ്രമിക്കുന്നതായും അവര്‍ ആരോപണം ഉന്നയിച്ചിരുന്നു.
സ്‌കാര്‍ലറ്റിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റുചെയ്‌തിരുന്നു. അമിതമായി മയക്കുമരുന്ന് ഉള്ളില്‍ച്ചെന്നതിനാലാണ് സ്‌കാര്‍ലറ്റ് മരിച്ചതെന്ന പൊലീസ് റിപ്പോര്‍ട്ടിന് വിരുദ്ധമായ ഫോറന്‍സിക് റിപ്പോര്‍ട് അടുത്തിടെ പുറത്തുവന്നിരുന്നു.
പെണ്‍കുട്ടിയെ മുക്കിക്കൊന്നതാണെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമായത്. മാത്രമല്ല പൊലീസ് പറയുന്നതുപോലെ സ്‌കാര്‍ലറ്റ് അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications