Get Updates
Get notified of breaking news, exclusive insights, and must-see stories!

ചില്ലറ വ്യാപാര രംഗത്ത്‌ കുത്തകളെ നിയന്ത്രിക്കും

കോയമ്പത്തൂര്‍: കേരളമടക്കം ഇടതുമുന്നണിയ്‌ക്കു സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിയ്‌ക്കേണ്ടെന്ന്‌ സിപിഎം തീരുമാനിച്ചു.

കൂടാതെ ചില്ലറ വ്യാപാര കുത്തകകളെ നിയന്ത്രിക്കാനുള്ള നടപടികള്‍ എത്രയും വേഗം കൈക്കൊള്ളാനും സമ്മേളനത്തില്‍ അവതരിപ്പിച്ച പാര്‍ട്ടി രേഖ നിര്‍ദേശിയ്‌ക്കുന്നുണ്ട്‌.

സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടാണ്‌ ഇടതു സര്‍ക്കാരുകള്‍ക്കുള്ള നിര്‍ദേശങ്ങളടങ്ങുന്ന രേഖ അവതരിപ്പിച്ചത്‌. വിദേശ കുത്തകകള്‍ ചില്ലറ വ്യാപാര രംഗത്തേക്ക്‌ കടന്നു വരുന്നതിനെതിരെ പിബി നേരത്തെ രേഖ തയ്യാറാക്കിയിരുന്നു.

എന്നാല്‍ നാടന്‍ കുത്തകകളുടെ വരവ്‌ അതെ വിപത്ത് വരുത്തുമെന്നുള്ള തിരിച്ചറിവാണ്‌ പിബി പുതിയ രേഖ പുറത്തിറക്കാനുള്ള കാരണം. ലൈസന്‍സിങ് സംവിധാനം കൊണ്ടു വരണമെന്ന സിപിഎം നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല.

ഈ സാഹചര്യത്തില്‍ കോര്‍പ്പറേഷനുകള്‍ വഴി കുത്തകകള്‍ക്കെതിരെ തടയാനാണ്‌ പിബി ഒരുങ്ങുന്നത്‌. പുതിയ നയരേഖയിലൂടെ ബംഗാളിലും കേരളത്തിലും വ്യത്യസ്ത നയങ്ങളാണ് പാര്‍ട്ടി പുലര്‍ത്തുന്നതെന്ന വിമര്‍ശനം ഒഴിവാക്കാമെന്നും സിപിഎം കരുതുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍








Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+