കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് മെയില്‍
ദില്ലി: കര്‍ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മെയില്‍ മൂന്ന് ഘട്ടങ്ങളിലായി നടക്കും. മെയ് 10, 16, 22 തീയതികളിലാണ് വോട്ടെടുപ്പ്.
തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബുധനാഴ്ചയാണ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. കര്‍ണാടകത്തില്‍ ഇപ്പോള്‍ രാഷ്ട്രപതി ഭരണമാണ് നിലവിലുള്ളത്.
മെയ് 25ന് വോട്ടെണ്ണല്‍ നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗോപാലസ്വാമി അറിയിച്ചു. മെയ് 10ന് 89 മണ്ഡലങ്ങളിലും മെയ് 16ന് 66 മണ്ഡലങ്ങളിലും മെയ് 22ന് 69 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും.
224 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം ഉടന്‍ നിലവില്‍ വരുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.












Click it and Unblock the Notifications