തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ലാലു പ്രസാദിന്‍റെ അനന്തരവന്‍ പിടിയില്‍
പട്ന: മുന്‍ ഐ.എം.എ. പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ റെയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവിന്റെ അനന്തരവന്‍ അനില്‍ റായിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
മുന്‍ ഐ.എം.എ. പ്രസിഡന്റും പ്രശസ്ത യൂറോളജിസ്റ്റുമായി ഡോ. അജയ്കുമാറിനെ തിങ്കളാഴ്ച രാത്രി സചിവാലയ പോലീസ്സ്റ്റേഷന്‍ പരിധിയിലുള്ള കാഴ്ചബംഗ്ലാവിനു സമീപം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നാണ് അനിലിനെതിരെയുള്ള കേസ്.
സംഭവസ്ഥലത്തുനിന്ന് ഒരു കാര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ രജിസ്ട്രേഷന്‍ അനിലിന്‍റെ പേരിലാണ്. ഡ്രൈവറെയും കാറിലുണ്ടായിരുന്ന മറ്റുള്ളവരെയുംകുറിച്ച് അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു. അനിലിനെയും സഹായിയായ രവീന്ദ്രയെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്.












Click it and Unblock the Notifications