നാഷണല്‍ ഹെറാള്‍ഡ് പ്രസിദ്ധീകരണം നിര്‍ത്തി
ദില്ലി: സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുകയും കോണ്‍ഗ്രസിന്റെ മുഖപത്രമെന്ന നിലയില്‍ പ്രസിദ്ധിയാര്‍ജിക്കുകയും ചെയ്‌ത നാഷണല്‍ ഹെറാള്‍ഡ് പ്രവര്‍ത്തനം നിര്‍ത്തി
ബുധനാഴ്‌ച ഇറങ്ങുന്ന പത്രത്തോടെയാണ് ഇതിന്റെ പ്രസിദ്ധീകരണം നിര്‍ത്തിയത്. ഇതോടൊപ്പം പത്രത്തിന്റെ ഉറുദു എഡിഷനായ ക്വാമി ആവാസും തല്‍ക്കാലത്തേയ്‌ക്ക് പ്രസിദ്ധീകരണം നിര്‍ത്തുന്നുണ്ട്.
1938 സെപ്‌റ്റംബര്‍ ഒന്‍പതിന് ലഖ്‌നൊവില്‍ ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയതാണ് നാഷണല്‍ ഹെറാള്‍ഡ്, ലഖ്‌നൊ എഡിഷന്‍ പത്തുവര്‍ഷം മുമ്പുതന്നെ പൂട്ടിയിരുന്നു. ദില്ലിയില്‍ ഈ രണ്ടുപത്രങ്ങള്‍ക്കുംകൂടി 40 പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 265 ജീവനക്കാരാണുള്ളത്.
കുറച്ച് വര്‍ഷങ്ങളായി പത്രത്തിന്റെ പ്രചാരം കുറഞ്ഞിരുന്നു. പരസ്യങ്ങള്‍ കിട്ടാതായതോടെ പത്രം വന്‍ നഷ്ടത്തിലുമായി. പത്രത്തിന്റെ ഇംഗ്ലീഷ് എഡിഷന്‍ വിഭാഗം ഒരു കമ്പ്യൂട്ടര്‍ പോലുമില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. പ്രസ് വിഭാഗത്തില്‍ അഞ്ചോ ആറോ കമ്പ്യൂട്ടര്‍ ഉണ്ട്.
ടെലിപ്രിന്റര്‍ മുറിയിലുള്ള കമ്പ്യൂട്ടര്‍ എഡിറ്റോറിയിലെയും പരസ്യവിഭാഗത്തിലെയും ജോലിക്കാര്‍ മെയിലുകള്‍ നോക്കാന്‍ വേണ്ടിയാണ് ഉപയോഗിച്ചിരുന്നത്. ചില മുതിര്‍ന്ന എഡിറ്റര്‍മാര്‍ അവരുടെ ലാപ്‌ടോപ് കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ചാണ് ജോലി ചെയ്‌തിരുന്നത്.
പത്രത്തിന് ധനസഹായം നല്‍കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് പത്രം പുനരാരംഭിക്കുമെന്നാണ് പറയുന്നത്.












Click it and Unblock the Notifications