ഗോവയില്‍ വിദേശ ഇന്ത്യക്കാരിയെ മാനഭംഗപ്പെടുത്തി
പനജി: ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് മാനഭംഗത്തിനിരയായെന്ന് വിദേശ ഇന്ത്യക്കാരിയുടെ പരാതി.
അമ്പത്തിരണ്ടുകാരിയായി സ്‌ത്രീ മാനഭംഗത്തിനിരയായെന്ന ദില്ലി പൊലീസിന്റെ അറിയിപ്പിനെത്തുടര്‍ന്ന് പനാജി പൊലീസ് മാനഭംഗക്കേസ് രജിസ്റ്റര്‍ ചെയ്‌തു.
മാര്‍ച്ച് ഏഴിനാണ് സംഭവം നടന്നതെന്ന് പനാജി പൊലീസ് പറയുന്നു. അവധിദിനം ആഘോഷിക്കാനായാണ് ഇവര്‍ ഗോവയില്‍ എത്തിയത്. അവിടെയുള്ള ഒരു പഞ്ചനക്ഷത്രഹോട്ടലില്‍ താമസത്തിനെത്തിയ സ്‌ത്രീയെ അജ്ഞാതനായി ആരോ ഒരാള്‍ മുറിയിലേയ്‌ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
സംഭവം നടന്ന് ഏതാനും ദിവസം കഴിഞ്ഞ് മാര്‍ച്ച് 17ന് ദില്ലി പൊലീസിലാണ് സ്‌ത്രീ പരാതി നല്‍കിയത്. ഗോവയില്‍ വച്ചാണ് സംഭവം നടന്നതെങ്കിലും ന്യൂയോര്‍ക്കിലെ താമസക്കാരിയായ ഇവര്‍ അവിടെ പരാതി നല്‍കാതെ ദില്ലി പൊലീസിനെ സമീപിക്കുകയായിരുന്നു.
പരാതിയെത്തുടര്‍ന്ന് ദില്ലി പൊലീസ് സ്‌ത്രീയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയയാക്കിയിട്ടുണ്ട്. തെളിവെടുപ്പിനായി ഗോവയിലേയ്‌ക്ക് തിരിച്ചുവരാന്‍ സ്‌ത്രീയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പനാജി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications