Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേന്ദ്രനെ പീഡിപ്പിച്ച പൊലീസുകാര്‍‍ക്കെതിരെ കുറ്റപത്രം

സുല്‍ത്താന്‍ ബത്തേരി: ഡയറ്റ് ലക്ചറര്‍‍ കെ.കെ.സുരേന്ദ്രനെ ക്രൂരമായി പീഡിപ്പിച്ച ആറു പൊലീസുകാര്‍ക്കെതിരെ സുല്‍ത്താന്‍ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കുറ്റപത്രം ചുമത്തി.

2003 ഫിബ്രവരിയിലെ മുത്തങ്ങ സംഭവത്തെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്ത പൊലീസ് ക്രൂരമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് സുരേന്ദ്രന്‍ ആറ് പൊലീസുകാര്‍ക്കെതിരെ നല്‍കിയ സ്വകാര്യ അന്യായത്തിലാണ് കോടതി കുറ്റപത്രം തയ്യാറാക്കിയത്.

സുരേന്ദ്രന്റെ പരാതിയെ കുറിച്ച് അന്വേഷണം നടത്തിയതിനു ശേഷമാണ് കുറ്റപത്രം തയ്യാറാക്കിയത്. സുല്‍ത്താന്‍ ബത്തേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ദേവരാജന്‍, സബ് ഇന്‍സ്പെക്ടര്‍ പി.വിശ്വംഭരന്‍, അഡീഷണല്‍ സബ് ഇന്‍സ്പെക്ടര്‍ മാത്യു, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ വര്‍ഗീസ്, വസന്തകുമാര്‍, രഘുനാഥന്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം.

മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് സുരേന്ദ്രനെ വിവിധ കേസുകളില്‍ പൊലീസ് പ്രതിയാക്കിയിരുന്നു. പൊലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റ സുരേന്ദ്രന്‍ പല വിധ ആരോഗ്യപ്രശ്നങ്ങള്‍ മൂലം ദീര്‍ഘകാലം ചികിത്സയിലായിരുന്നു. കര്‍ണപടത്തില്‍ ക്ഷതമേറ്റതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലും ചികിത്സ തേടിയിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+