ജോലിഭാരം; ട്രഷറി ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു
തൊടുപുഴ: സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന്റെ ഭാഗമായി രാപ്പകല്‍ വിശ്രമമില്ലാതെ ജോലിചെയ്‌ത ട്രഷറി ഉദ്യോഗസ്ഥര്‍ കുഴഞ്ഞുവീണ് മരിച്ചു.
തൊടുപുഴ സബ്‌ട്രഷറിയിലെ അക്കൗണ്ടന്റ് കരിമണ്ണൂര്‍ പന്നൂര്‍ കൂനംതാന്നിക്കല്‍ കെ.എസ് രാമകൃഷ്‌മന്‍(49)ആണ് കുഴഞ്ഞുവീണ് മരിച്ചത്.
ശനിയാഴ്‌ച പകല്‍ തുടങ്ങിയ ജോലി രാത്രിയാണ് അവസാനിച്ചത്. തുടര്‍ന്ന് ഞായറാഴ്‌ചയും ഓഫീസിലെത്തി രാമകൃഷ്‌ണന്‍ വിശ്രമമില്ലാതെ ജോലിചെയ്യുകയായിരുന്നു. വീണ്ടും തിങ്കളാഴ്‌ച രാവിലെ ഓഫീസില്‍ എത്തിയ ഇദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ക്ക് ചൊവ്വാഴ്‌ച പുലര്‍ച്ചെ നാലുമണിവരെ ജോലി ചെയ്യേണ്ടിവന്നു.
തുടര്‍ന്ന് ചൊവ്വാഴ്‌ച രാവിലെ ഏഴുമണിയോടെ വീട്ടില്‍തിരിച്ചെത്തിയ രാമകൃഷ്‌ണന് അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഒന്നാം തിയ്യതി ആയതിനാല്‍ പെന്‍ഷനും മറ്റും നല്‍കാനുള്ളതിനാല്‍ രാവിലെ വീട്ടിലെത്തി വീണ്ടും ഓഫീസിലേയ്‌ക്ക് തിരിച്ചുപോകാന്‍ ഒരുങ്ങുകയായിരുന്നു രാമകൃഷ്‌ണനെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഗീതയാണ് രാമകൃഷ്‌ണന്റെ ഭാര്യ. കൃഷ്‌ണജ, വിഷ്‌ണുജ എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications