രാഷ്ട്രീയ അക്രമക്കേസുകളില്‍ പോലീസിന് വേര്‍തിരിവ്; ഹൈക്കോടതി
കൊച്ചി: കേരളത്തിലെ സിപിഎം-ബിജെപി സംഘര്‍ഷങ്ങളെക്കുറിച്ചും കൊലപാതകങ്ങളെക്കുറിച്ചുമുള്ള മുഴുവന്‍ വിവരങ്ങളും ഹാജരാക്കാന്‍ ഡിജിപിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
മെയ് 21ന് മുമ്പ് വിശദീകരണം നല്‌കുനാണ്‌് കോടതി ഉത്തരവിട്ടിരിയ്‌ക്കുന്നത്. വിശദീകരണം തൃപ്‌തികരമല്ലെങ്കില്‍ എല്ലാ കേസുകളും സിബിഐയ്‌ക്ക് വിടുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
രാഷ്ട്രീയ അക്രമക്കേസുകളില്‍ പോലീസിന്റെ ഭാഗത്തു നിന്നും വേര്‍തിരിവ് ഉണ്ടാകുന്നതായും കോടതി നീരിക്ഷണം നടത്തി. രാഷ്ട്രീയ അക്രമക്കേസുകളുടെ അന്വേഷത്തിനായി പ്രത്യേക അന്വേഷണ സംഘവും പ്രത്യേക വിചാരണക്കോടതിയും വേണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
കണ്ണൂരിലെ സുനില്‍ കുമാര്‍ വധക്കേസിലെ പ്രതികളുടെ ജാമ്യപേക്ഷ പരിഗണിയ്‌ക്കവെയാണ് കോടതി വീണ്ടും പോലീസിനെ വിമര്‍ശിച്ചത്.
നേരത്തെ ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് കേസ് പരിഗണിച്ചപ്പോഴും ഹൈക്കോടതി സര്‍ക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
കണ്ണൂരില്‍ വേണമെങ്കില്‍ കേന്ദ്ര സേനയെ വിന്യസിയ്‌ക്കണമെന്നും അന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതിയുടെ നീരിക്ഷണത്തിനെതിരെ സിപിഎം നേതാക്കളും മുഖ്യമന്ത്രിയും വിമര്‍ശനവുമായി രംഗത്തത്തിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()












Click it and Unblock the Notifications