ദേശാഭിമാനി ബോണ്ട്: കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
തിരുവനന്തപുരം: ദേശാഭിമാനി കോഴ കേസിലും ലിസ് കോഴക്കേസിലും അന്വേഷണ റിപ്പോര്‍ട്ടോ പ്രഥമ വിവിര റിപ്പോര്‍ട്ടോ സമര്‍പ്പിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി പൊലീസിനോട് ആവശ്യപ്പെട്ടു.
ഏപ്രില്‍ 30 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജസ്റ്റീസ് ടി ശശിധരന്‍ നായര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാകാത്തത് നിര്‍ഭാഗ്യകരമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് ദേശാഭിമാനി രണ്ടുകോടി രൂപയുടെ ബോണ്ട് വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലും ലിസ് കേസ് ഒതുക്കിത്തീര്‍ക്കുന്നതിന് ദേശാഭിമാനി കൊച്ചി യൂണിറ്റിലെ ജനറല്‍ മാനേജരായിരുന്ന കെ.വേണുഗോപാല്‍ കോഴവാങ്ങിയ കേസിലും അന്വേഷണം അനിശ്ചിതമായി നീണ്ടുപോകുന്നതിനെതിരെ ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ടി. റഹിമാണ് ഹര്‍ജിസമര്‍പ്പിച്ചത്.












Click it and Unblock the Notifications