സുരേഷ് ഗോപിയ്‌ക്കെതിരെ ഹര്‍ജി
കൊച്ചി: പോലീസ് സുപ്രണ്ടിന്റെ വേഷത്തില്‍ പൊതു ചടങ്ങില്‍ പങ്കെടുത്ത സുരേഷ് ഗോപിയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി.
എറണാകുളത്ത് കടവന്ത്രയില്‍ സംഘടിപ്പിച്ച ജനമൈത്രി ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ സുരേഷ് ഗോപി ധരിച്ച വേഷത്തിനെതിരെയാണ് ഹര്‍ജി നല്‌കിയിരിക്കുന്നത്.
അഭിഭാഷകനായ എം.എ ഫിറോഷ് സമര്‍പ്പിച്ച ഹര്‍ജിയിന്‍ മേല്‍ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്താന്‍ മെയ് മൂന്നിലേക്ക് മാറ്റി.
പോലീസിന്റെ ഔദ്യോഗിക വേഷങ്ങള്‍ ധരിച്ചെത്തിയ സുരേഷ് ഗോപിയെ ഉന്നതോദ്യഗസ്ഥര്‍ സ്വീകരിച്ചാനയിച്ച നടപടി പോലീസ് സേനയ്‌ക്കു അപമാനകരമാണെന്നും കൃത്യ നിര്‍വഹണത്തിലുള്ള വീഴ്‌്‌ചയാണെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.
ഔദ്യോഗിക പദവികളൊന്നുമില്ലാതെ പോലീസ് വേഷമണിഞ്ഞ സുരേഷ് ഗോപി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 170, കേരള പോലീസ് ആക്ടിലെ 40 വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹനാണെന്നും ഹര്‍ജിയിലുണ്ട്.












Click it and Unblock the Notifications