ദെയ്‌രാ അഗ്നിബാധ: കത്തിനശിച്ചവയില്‍ ഏറെയും മലയാളികളുടെ കടകള്‍
ദുബായ്: ദുബായിലെ പുരാതന വ്യാപാര കേന്ദ്രമായ ദെയ്‌രാ നെഫ്‌സൂക്കില്‍ ബുധനാഴ്‌ച പുലര്‍ച്ചെയുണ്ടായ അഗ്നി ബാധയില്‍ ഇരുനൂറോളം കടകള്‍ കത്തി നശിച്ചു.
കോടികളുടെ നഷ്ടം കണക്കാക്കുന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. കത്തിയമര്‍ന്നതില്‍ കൂടുതലും മലയാളികളുടെ കടകളാണ്.
ഒട്ടേറെ പേരുടെ പാസ്‌പോര്‍ട്ടുകളും മറ്റ് പ്രധാനപ്പെട്ട രേഖകളും കത്തി നശിച്ചിട്ടുണ്ട്. പുലര്‍ച്ചെ 1.30 ഓടെ ആരംഭിച്ച അഗ്നിബാധയില്‍ തുണിക്കടകളും ചെരിപ്പു കടകളുമാണ് കൂടുതലും നശിച്ചത്.
എയര്‍കണ്ടിഷനില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നി ബാധയ്ക്കു പിന്നിലെന്ന് സ്ഥീരികരിയ്ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇടുങ്ങിയ തെരുവുകള്‍ ഏറെയുള്ളതിനാല്‍ തീ അണയ്‌ക്കുന്നത് ദുഷ്‌ക്കരമാക്കിയിരുന്നു.
വ്യാപാര സമയമല്ലാതിരുന്നതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. അപകടത്തിന് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ല. ഇന്‍ഷുറന്‍സ് ഇല്ലാതെ പ്രവര്‍ത്തിയ്‌ക്കുന്ന മലയാളികളുടെ ഒട്ടേറെ കടകള്‍ ഈ ഭാഗത്തുണ്ട്. അഗ്നി ബാധ മൂലം കൂടുതല്‍ നഷ്ടം ഇവര്‍ക്കായിരിക്കും












Click it and Unblock the Notifications