മാദക നര്‍ത്തകിയ്ക്ക് സന്ദേശമയച്ച മന്ത്രി പുറത്ത്
ഹെല്‍സിങ്കി: മാദക നര്‍ത്തകിക്ക് അശ്ലീലചുവയുള്ള മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളയച്ച ഫിന്‍ലന്‍ഡ് വിദേശകാര്യമന്ത്രിയുടെ കസേര തെറിച്ചു.
മന്ത്രി ഇല്‍ക്ക കനര്‍വയുടെ എസ്എംഎസ് പരമ്പര വിവാദമായതോടെ അദ്ദേഹത്തെ നീക്കാന്‍ ഭരണമുന്നണിയിലെ നാഷണല്‍ കോലിഷന്‍ പാര്‍ട്ടി തീരുമാനിക്കുകയാണുണ്ടായത്.
മാദക നൃത്തങ്ങളിലൂടെയും നഗ്നചിത്രങ്ങളിലൂടെയും പ്രശസ്തയായ ജൊവാന തുകിയനന്‍ എന്ന ഇരുപത്തൊമ്പതുകാരിക്കാണ്
അറുപതുകാരനായ മന്ത്രി ഇരുനൂറോളം സന്ദേശങ്ങളയച്ചത്.
തന്റെ പിറന്നാളിനു നൃത്തം ചെയ്യാനെത്തുന്നതു സംബന്ധിച്ചായിരുന്നു സന്ദേശങ്ങളത്രയും. തന്റെ സന്ദേശങ്ങളുടെ ഭാഷ അത്ര നല്ലതായിരുന്നില്ലെങ്കിലും അത്തരം സന്ദേശങ്ങള്‍ അയച്ചതില്‍ തെറ്റൊന്നുമില്ലെന്നാണ് സംഭവം വിവാദമായപ്പോള്‍ മന്ത്രി പ്രതികരിച്ചത്.
പക്ഷേ, അദ്ദേഹത്തിന്റെ യാഥാസ്ഥിതിക പാര്‍ട്ടി ഈ വാദം അംഗീകരിയ്ക്കാന്‍ തയ്യാറായില്ല.
കനര്‍വ് ആദ്യമായല്ല എസ്.എം.എസ്. അയച്ച് വെട്ടിലാകുന്നത്. ഇതിന് മുന്പ് 2005 ല്‍ രണ്ട് മോഡലുകള്‍ക്ക് മൊബൈല്‍ സന്ദേശങ്ങള്‍ അയച്ച് വിവാദപുരുഷനായ ആളാണിദ്ദേഹം.












Click it and Unblock the Notifications