ഡിറ്റിഎച്ച് മത്സരത്തിന് അരങ്ങൊരുങ്ങുന്നു
ദില്ലി : മാര്‍ച്ചില്‍ തങ്ങള്‍ 86,000 പുതിയ വരിക്കാരെ ചേര്‍ത്തെന്ന് ഡയറക്ട് ഹോം സര്‍വീസ് ദാതാക്കളായ ഡിഷ് ടിവി.
ഇതോടെ തങ്ങളുടെ ആകെ വരിക്കാരുടെ എണ്ണം മുപ്പത് ലക്ഷമായെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ കൊഴിഞ്ഞു പോയവരുടേതു കൂടി കണക്കാക്കുമ്പോള്‍ ഇത് 25 ലക്ഷമായി പരിമിതപ്പെടുമെന്നും ഡിഷ് ടിവി പറയുന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഡിഷ് ടിവി ഡയറക്ട് ടു ഹോം സര്‍വീസുമായി എത്തിയത്.
50 ലക്ഷം വരിക്കാരുടെ വിപണിയായ ഡിറ്റിഎച്ച് മേഖലയില്‍ ടാറ്റാ സ്കൈയാണ് ഡിഷ് ടിവിയുടെ പ്രധാന എതിരാളി. സണ്‍ ടിവിയും ഡിറ്റിഎച്ച് സേവനം നല്‍കുന്നുണ്ട്.
അനില്‍ അംബാനിയുടെ ബിഗ് ടിവിയും ഭാരതി ഗ്രൂപ്പിന്റെ ഡിറ്റിഎച്ച് സംരംഭവും കൂടിയെത്തുമ്പോള്‍ ഈ മേഖലയില്‍ മത്സരം രൂക്ഷമാകും. ഇത് ഉപഭോക്താക്കള്‍ക്ക് അനുകൂലമായി വരുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് കേബിള്‍ പ്രേക്ഷകര്‍.












Click it and Unblock the Notifications