Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ ക്യാപ്‌റ്റന്റെ ആത്മഹത്യ; ഭര്‍ത്താവ്‌ അറസ്റ്റില്‍

ജമ്മു: വിവാദമായ വനിതാ ക്യാപ്‌റ്റന്‍ മേഘ റസ്‌ദാന്‍ ആത്മഹത്യാ കേസില്‍ ഭര്‍ത്താവ്‌ ക്യാപ്‌റ്റന്‍ ചൈതന്യ ഭട്‌വടേക്കര്‍ അറസ്റ്റിലായി.

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ്‌ ചൈതന്യയെ അറസ്റ്റുചെയ്‌തിരിക്കുന്നത്‌. 2006 ജൂലൈ ഒന്നിനാണ്‌ മേഘയെ കുഞ്‌ജ്‌ വാണിയിലെ ഔദ്യോഗിക വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌.

മേലുദ്യോഗസ്ഥരുടെ പീഡനം മൂലമാണ്‌ ആത്മഹത്യ ചെയ്യുന്നതെന്ന്‌ വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ്‌ വീട്ടില്‍ നിന്നും ലഭിച്ചിരുന്നു. ഇതോടെ സംഭവം വിവാദമാവുകയായിരുന്നു. എന്നാല്‍ മേഖയുടെ മൃതദേഹത്തില്‍ വയറ്റിലും കഴിത്തിലും വിരല്‍പ്പാടുകളും കാലില്‍ മുറിവും കണ്ടെത്തിയത്‌ സംശയത്തിനിടവരുത്തുകയായിരുന്നു.

തുടര്‍ന്ന്‌ പൊലീസ്‌ നടത്തിയ അന്വേഷണത്തില്‍ മേഘയുടെയും ചൈതന്യയുടെയും വിവാഹജീവിതം അസ്വസ്ഥത നിറഞ്ഞതായിരുന്നുവെന്ന്‌ കണ്ടെത്തുകയും ക്യാപ്‌റ്റന്‍ ചൈതന്യയെ ബ്രെയിന്‍ മാപ്പിംഗ്‌ നാര്‍കോ അനാലിസിസ്‌ എന്നി ടെസ്‌റ്റുകള്‍ക്ക്‌ വിധേയനാക്കുന്നകയും ചെയ്‌തു.

ഇതില്‍ നിന്നും ലഭിച്ച വിവരത്തെത്തുടര്‍ന്നാണ്‌ ഇപ്പോള്‍ ഇയാളെ അറസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌. കോടതി ഇയാളെ ഏപ്രില്‍ ഏഴുവരെ റിമാന്റ്‌ ചെയ്‌തിട്ടുണ്ട്‌. കുഞ്‌ജ്‌ വാണി സൈനിക ക്യാംപിലെ 113 എന്‍ജിനീയറിംഗ്‌ റജിമെന്റിലെ ഉദ്യോഗസ്ഥരായിരുന്നു മേഖയും ചൈതന്യയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+