മായാവതിയെ കുടുക്കാന്‍ കോണ്‍ഗ്രസ് നീക്കം
ദില്ലി: ഏറെ നാളായി തുടരുന്ന മായാവതി-കോണ്‍ഗ്രസ് ഭിന്നത കൂടുതല്‍ രൂക്ഷമാകുമെന്ന സൂചന നല്‌കി മായാവതിയ്‌ക്കെതിരായ ആദായ നികുതിക്കേസില്‍ മുന്നോട്ടു പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
മായാവതിയുടെ ജന്മദിനത്തില്‍ സുഹൃത്തുക്കള്‍ നല്‌കിയ 65 ലക്ഷം രൂപയുടെ സമ്മാനങ്ങളുടെ സാധുത ചോദ്യം ചെയ്‌ത് ആദായനികുതി വകുപ്പ് ഹൈക്കോടതിയില്‍ മായാവതിയ്‌ക്ക് നോട്ടീസ് നല്‌കിയിരുന്നു.
സെപ്‌റ്റംബര്‍ 19നകം കേസില്‍ മറുപടി നല്‌കാനാണ് കോടതി ആവശ്യപ്പെട്ടിരിയ്‌ക്കുന്നത്. 2003-04 സാമ്പത്തിക വര്‍ഷത്തില്‍ മായാവതി സമര്‍പ്പിച്ച ആദായ നികുതി റിട്ടേണുകളാണ് വിവാദമായത്.
ആദായ നികുതിയില്‍ നിന്നും ഒഴിവാകുന്നതിനായി അനുയായികള്‍ നല്‌കിയത് ജന്മദിന സമ്മാനങ്ങളെന്നായിരുന്നു മായാവതിയുടെ വാദം.
ആദായ നികുതി വകുപ്പ് ഈ വാദം അംഗീകരിയ്‌ക്കാതെ വന്നപ്പോള്‍ ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ച് മായാവതി അനുകൂല വിധി സമ്പാദിയ്‌ക്കുകയായിരുന്നു.
ആരാധകരും അനുയായികളും നല്‌കുന്ന സമ്മാനങ്ങള്‍ നികുതി വിധേയമല്ലായെന്നായിരുന്നു ട്രൈബ്യൂണലിന്റെ തീര്‍പ്പ്.
സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങിനെതിരെയുള്ള കേസുകള്‍ അന്വേഷിയ്‌ക്കണമെന്ന യുപി സര്‍ക്കാരിന്റെ ശുപാര്‍ശകള്‍ കേന്ദ്രം തള്ളിയിരുന്നു. അതിനു പിന്നാലെയാണ് മായാവതിയ്‌ക്കെതിരെയുള്ള കേസുമായി മുന്നോട്ടു പോകാന്‍ കേന്ദ്രം തീരുമാനിച്ചിരിയ്‌ക്കുന്നത്.












Click it and Unblock the Notifications