ഹൊഗനക്കല്‍ പദ്ധതി: തമിഴ് നാട്ടില്‍ കന്നഡ ഹോട്ടലുകള്‍ തകര്‍ത്തു
ചെന്നൈ: ഹൊഗനക്കല്‍ ജലപദ്ധതി വിവാദവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ രണ്ട് കന്നഡ ഹോട്ടലുകള് അടിച്ചുതകര്ത്തു. അഭിഭാഷകരെന്ന് ആരോപിക്കപ്പെടുന്ന സംഘമാണ് ഹോട്ടലുകള് തകര്ത്തത്.
ഇതുകൂടാതെ കന്നഡ ടിവി ചാനലുകളുടെ സംപ്രേഷണം നിര്‍ത്തിവെയ്‌ക്കാന്‍ തമിഴ്‌നാട്ടിലെ ടിവി ഓപ്പറേറ്റര്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്.
പദ്ധതി നടപ്പാക്കാനുള്ള തമിഴ്‌നാടിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് തമിഴ് ചാനലുകള്‍ ബഹിഷ്‌കരിക്കാന്‍ കര്‍ണാടകത്തിലെ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ സംഘടനകള്‍ നേരത്തേ തീരുമാനിച്ചതിലുള്ള തിരിച്ചടിയാണ് ഈ നീക്കം.
ബുധനാഴ്‌ച ഉച്ചയ്‌ക്ക് നടന്ന അക്രമത്തില് രണ്ടുതൊഴിലാളികള്‍ക്ക് പരുക്കേറ്റു. കര്‍ണ്ണാകടത്തിനെതിരായ മുദ്രാവാക്യം വിളിച്ചെത്തിയ അഭിഭാഷകര്‍ ഹോട്ടലിലുണ്ടായവരെ ഭീഷണിപ്പെടുത്തി പുറത്താക്കിയശേഷമാണ് ആക്രമണം നടത്തിയത്. സംഭവത്തെത്തുടര്‍ന്ന് ഇവിടത്തെ കന്നഡ ഹോട്ടലുകള്‍ക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അംഗ സംഘടനകളില്‍ നിന്നും കന്നഡക്കാരെ സസ്‌പെന്റ് ചെയ്യുക,. കര്‍ണാടകത്തില്‍ നിന്നും ചിത്രീകരണത്തിനെത്തുന്നവരോട് നിസ്സഹകരണം കാണിയ്‌ക്കുക, കന്നഡ ചലച്ചിത്രപ്രവര്‍ത്തകരുടെ ഷൂട്ടിംഗ്, എഡിറ്റിംഗ്, തുടങ്ങിയ ജോലികളില്‍ നിന്നും വിട്ടുനില്‍ക്കുക തുടങ്ങിയ തീരുമാനങ്ങള്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍, സൗത്ത് ഇന്ത്യന്‍ അര്‍ടിസ്റ്റ്‌സ അസോസിയേഷന്‍ എന്നിവയുടെ യോഗം കൈക്കൊണ്ടിട്ടുണ്ട്.
തമിഴ്‌നാടിന്റെ അതിര്‍ത്തി ജില്ലയായ കൃഷ്‌ണഗിരിയില്‍ നിന്നും കര്‍ണാകടത്തിലേയ്‌ക്കും തിരിച്ചുമുള്ള ബസ് ഗതാഗതത്തിന് തടസ്സമില്ല. എന്നാല്‍ ഹൊഗ്നക്കല്‍ ഉള്‍പ്പെടുന്ന ധര്‍മപുരി ജില്ലയില്‍ നിന്നും കര്‍ണ്ണാകടകത്തിലേയ്‌ക്കുള്ള സര്‍്വവീസുകള്‍ പലതും റദ്ദാക്കിയിരുന്നു.
ഇതിനിടെ ഹൊഗ്നക്കല്‍ പദ്ധതി നടപ്പാക്കുന്നതിന് സഹായം തേടി കേന്ദ്ര ഷിപ്പിംഗ് മന്ത്രി ടിആര്‍ ബാലു പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി എം കരുണാനിധി തയ്യാറാക്കിയ നിവേദനവും അദ്ദേഹം കൈമാറിയിട്ടുണ്ട്.
കര്‍ണാകത്തില്‍ പുതിയ മന്ത്രിസഭ നിലവില്‍വരുന്നതുവരെയെങ്കിലും പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്‌ക്കണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എസ്‌എം കൃഷ്‌ണ പ്രധാനമന്ത്രി മന്‍മോഹന്‍ സിംങിനെ കണ്ട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കര്‍ണാകട ഗവര്‍ണര്‍ രാമേശ്വര്‍ ഠാക്കൂറും പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്.
ബന്ധപ്പെട്ടവാര്‍ത്തകള്‍












Click it and Unblock the Notifications