സിപിഎം ജനറല്‍ സെക്രട്ടറിയായി പ്രകാശ് കാരാട്ടിനെ വീണ്ടും തിരഞ്ഞെടുത്തു
കോയമ്പത്തൂര്‍: സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രകാശ് കാരാട്ട് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. പുതിയ പൊളിറ്റ്‌ബ്യൂറോ യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പിന് അംഗീകാരം നല്‍കും.
കേരളത്തിലെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് പോളിറ്റ്ബ്യൂറോയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോടിയേരി കൂടി എത്തിയതോടെ കേരളത്തില് നിന്നുള്ള പിബി അംഗങ്ങളുടെ എണ്ണം നാലായി.
വി.എസ് അച്യുതാനനന്ദന്, പിണറായി വിജയന്, എസ് രാമചന്ദ്രന് പിള്ള എന്നിവര് നേരത്തേതന്നെ പിബിയിലുണ്ട്. മുതിര്ന്ന നേതാക്കളായ ജ്യോതി ബസുവും ഹര്കിഷന് സിംങ് സുര്ജിത്തും കേന്ദ്രകമ്മിറ്റിയില് തുടരും.
പൊളിറ്റ് ബ്യൂറോയിലെ രണ്ടൊഴിവുകളിലേയ്‌ക്ക് സിഐടിയു ജനറല്‍ സെക്രട്ടറി മുഹമ്മദ് ആമീനെയും ബംഗാളിലെ മുതിര്‍ന്ന നേതാവ് നിരുപം റെഡ്ഡിയെയും ഉള്‍പ്പെടുത്താനും ധാരണയായിട്ടുണ്ട്. കേരളത്തില്‍ നിന്നും കേന്ദ്രകമ്മിറ്റിയിലേയ്‌ക്ക് ധനമന്ത്രി തോമസ് ഐസകിനെയും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനെയും തിരഞ്ഞെടുത്തു. 86 അംഗ പുതിയ കേന്ദ്ര കമ്മറ്റിയില് 16 പുതുമുഖങ്ങളുണ്ട്.
ഇടതുപക്ഷ സര്‍ക്കാറുകളെക്കുറിച്ചുള്ള നയരേഖ യോഗം അംഗീകരിച്ചു. ആറു ദിവസം നീണ്ടുനിന്ന സിപിഎം പത്തൊന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസ് വ്യാഴാഴ്‌ച സമാപിക്കും.
ഉച്ചതിരിഞ്ഞ് പാര്‍ട്ടികോണ്‍ഗ്രസിന്റെ സമാപനം കുറിച്ച് പ്രകടനം നടക്കും. ശിവാനന്ദ കോളനിയില്‍ വൈകീട്ട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പ്രകടനം ഉത്‌ഘാടനം ചെയ്യും. പത്തൊന്‍പത് ചെങ്കൊടിയേന്തിയ പ്രവര്‍ത്തകര്‍ക്ക് പിന്നാലെ 10000 റെഡ് വളണ്ടിയര്‍മാര്‍ മാര്‍ച്ച് നടത്തും.
ഇതിന് പിന്നാലെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തര്‍ അണിചേരും. വിഒസി പാര്‍ക്കിലെ രമണി നഗറില്‍ പ്രകടനം സമാപിക്കും. തുടര്‍ന്നു ചേരുന്ന സമാപനസമ്മേളനത്തില്‍ പ്രകാശ് കാരാട്ട്, കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ എന്നിവര്‍ പ്രസംഗിക്കും.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications