Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്കൂളില്‍ ഹാജരാകുന്ന പെണ്‍കുട്ടികള്‍ക്ക് ഒരു രൂപ കൂലി

മുംബൈ: സ്ക്കൂളുകളില്‍ പെണ്‍‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വര്‍ധിച്ചുവരുന്ന സാഹചര്യം ഒഴിവാക്കാന്‍ എല്ലാ ദിവസവും സ്കൂളിലെത്തുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് പണം നല്‍കുകയെന്ന പദ്ധതി നടപ്പിലാക്കുന്നു.

മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ വക ദിവസം ഒരു രൂപ എന്ന രീതിയിലാണ് പെണ്‍കുട്ടികള്‍ക്ക് ലഭിക്കുക. സ്കൂളില്‍ ഹാജരാകുന്ന ഓരോ ദിവസത്തിനും ഒരു രൂപവെച്ച് പെണ്‍കുട്ടികള്‍ക്ക് നല്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചു കഴിഞ്ഞു.

നഗരത്തില്‍ ബി.എം.സി. നടത്തുന്ന 1177 സ്കൂളിലാണ് ഏപ്രില്‍ ഒന്നു മുതല്‍ ഈ ഒരു രൂപ പരിപാടി നടപ്പിലാക്കിയിരിക്കുന്നത്. ബിഎംസി. സ്കൂളുകളില്‍ പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വര്‍ധിച്ചുവരുന്ന സാഹചര്യം ഒഴിവാക്കുകയാണ് പദ്ധതിമൂലം ലക്ഷ്യംവയ്ക്കുന്നത്.

നഗരത്തില്‍ ഏകദേശം 2,50,000 സ്കൂള്‍ വിദ്യാര്‍ഥിനികള്‍ ഉണ്ടെന്നാണു കണക്ക്. ഒരു രൂപ പദ്ധതി നടപ്പിലാക്കാന്‍ വര്‍ഷം ഏഴുകോടി രൂപയോളം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ കോര്‍പറേഷന്‍ യൂണിഫോം, ഉച്ചഭക്ഷണം, സ്കൂള്‍ ബാഗ് തുടങ്ങിയവ മുനിസിപ്പല്‍ സ്കൂളുകളില്‍ സൗജന്യമായി നല്‍കുന്നുണ്ട്.

എന്നിട്ടും വിദ്യാര്‍ഥിനികളുടെ കൊഴിഞ്ഞുപോക്കിന് തടയിടാന്‍ കഴിഞ്ഞിട്ടില്ല. ഇതാണ് ഒരു രൂപ പദ്ധതി തുടങ്ങാന്‍ അധികാരികളെ പ്രേരിപ്പിച്ചത്. ഇതെത്രമാത്രം ഫലപ്രദമാകുമെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ലെന്ന് ബിഎംസി വൃത്തങ്ങള്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്.

''പ്രതിവര്‍ഷം 20,000 കുട്ടികളെങ്കിലും സ്കൂളില്‍നിന്നു വിട്ടുപോകുന്നുണ്ട്. ഇതില്‍ 60 ശതമാനത്തിനുമേല്‍ പെണ്‍കുട്ടികളാണ്. ഇതുകൂടാതെ സ്കൂളില്‍ ആഴ്ചകളോളം വരാതിരിക്കുന്ന അവസ്ഥയും കൂടിയിട്ടുണ്ട്. നല്ലൊരു ശതമാനം രക്ഷിതാക്കളും പെണ്‍കുട്ടികളെ വീട്ടിലിരുത്തി ആണ്‍കുട്ടികള്‍ മാത്രം പഠിച്ചാല്‍ മതിയെന്നു ചിന്തിക്കുന്നവരാണ്''_ഡെപ്യൂട്ടി മുനിസിപ്പല്‍ കമ്മീഷണര്‍ (വിദ്യാഭ്യാസം) എസ്.എസ് ഷിന്‍ഡെ ചൂണ്ടിക്കാട്ടി.

പദ്ധതി എത്രയും പെട്ടെന്ന് നടപ്പിലാക്കുന്നതിനായി കോര്‍പറേഷന്‍, മുനിസിപ്പല്‍ കോര്‍പറേഷന്‍ ബാങ്കില്‍ പണം നിക്ഷേപിച്ചുകഴിഞ്ഞു. ഓരോ മാസാവസാനവും വിദ്യാര്‍ഥിയുടെ ഹാജര്‍നില നോക്കി രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിലായിരിക്കും ഈ 'പ്രോത്സാഹന സമ്മാനം' നല്‍കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+