Get Updates
Get notified of breaking news, exclusive insights, and must-see stories!

റെഡ്‌ഫ്‌ളാഗ്‌ പിളരുന്നു; കുഞ്ഞിക്കണ്ണനെ പുറത്താക്കി

കോഴിക്കോട്‌: സിപിഐ (എംഎല്‍) റെഡ്‌ഫ്‌ളാഗ്‌ പിളര്‍പ്പിലേക്ക്‌. സിപിഎമ്മമുമായി ഒരുമിച്ച്‌ പ്രവര്‍ത്തിയ്‌ക്കണമെന്ന പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാടാണ്‌ പിളര്‍പ്പിന്‌ പിന്നിലുള്ളത്‌.

പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗങ്ങളായ കെ.ടി കുഞ്ഞിക്കണ്ണന്‍, കെ.കെ മമ്മൂ എന്നിവരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കിയതായി സംസ്ഥാന സെക്രട്ടറി പി.സി ഉണ്ണിചെക്കന്‍ അറിയിച്ചു.

കേന്ദ്ര കമ്മിറ്റിയംഗം എം. ശിവശങ്കരനെതിരെയും കോഴിക്കോട്‌ ജില്ലാക്കമ്മിറ്റിയ്‌ക്കെതിരെയും നടപടിയെടുത്തിട്ടുണ്ടെന്ന്‌ ഉണ്ണിച്ചെക്കന്‍ പറഞ്ഞു. പ്രഖ്യാപിത നിലപാടുകളില്‍ നിന്നും വ്യതിചലിച്ച്‌ പാര്‍ട്ടി സഖാക്കളെ ചിലരുടെ താത്‌പര്യങ്ങള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തിയ്‌ക്കാന്‍ പ്രേരിപ്പിച്ചതിനാണ്‌ അച്ചടക്ക നടപടിയെന്നും ഉണ്ണിച്ചെക്കന്‍ പറഞ്ഞു.

അതെ സമയം സംസ്ഥാന കമ്മിറ്റി തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്നും വ്യഴാഴ്‌ച ചേരുന്ന കോഴിക്കോട്‌ ജില്ലാക്കമ്മിറ്റി യോഗത്തില്‍ യുക്തമായ തീരുമാനമുണ്ടാകുമെന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ. സോമന്‍ അറിയിച്ചു.

പാര്‍ട്ടിയ്‌ക്ക്‌ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകരുള്ള കോഴിക്കോട്‌ ജില്ലയില്‍ കെ.ടി കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സിപിഎമ്മുമായി സഹകരിച്ചാണ്‌ പ്രവര്‍ത്തിയ്‌ക്കുന്നത്‌.

ഇതില്‍ ഔദ്യോഗിക പക്ഷത്തിന്‌ നേരത്തെ എതിര്‍പ്പുണ്ടായിരുന്നു. ഇതാണ്‌ ഇപ്പോള്‍ പിളര്‍പ്പിലെത്തിയിട്ടുള്ളത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+