കോണ്‍ഗ്രസ് സംസ്‌കാരം ആദ്യം പഠിക്കേണ്ടത് സോണിയ: മുരളി
കോഴിക്കോട്: ടാലന്റ് സെര്‍ച്ച് എന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസുകാരെ പാര്‍ട്ടി സംസ്‌കാരം പഠിപ്പിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയാണ് കോണ്‍ഗ്രസ് സംസ്‌കാരം പഠിപ്പിക്കേണ്ടതെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് കെ മുരളീധരന്‍.
സോണിയയ്‌ക്ക് കോണ്‍ഗ്രസ് സംസ്‌കാരം ഉണ്ടായിരുന്നുവെങ്കില്‍ ശരദ് പവാര്‍ അടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസ് വിടില്ലായിരുന്നുവെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. നാഷണലിസ്റ്റ്‌് കോണ്‍ഗ്രസ് സേവാദള്‍ സംസ്ഥാനതല പരിശീലനക്യാമ്പ് ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സോണിയാ ഗാന്ധിയുടെ പത്തുവര്‍ഷത്തെ അധ്യക്ഷപദംകൊണ്ട് കോണ്‍ഗ്രസിന് ഒരു നേട്ടവും ഉണ്ടായിട്ടില്ല. പെട്ടിയെടുപ്പ് സംസ്‌കാരവും ഗണപതിസേവയുമാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്‌്. പാര്‍ട്ടി പ്രസിഡന്റിന്റെ ചുറ്റും നടക്കുക എന്നല്ലാതെ വേറെ ഒന്നും നടക്കുന്നില്ല- അദ്ദേഹം കുറ്റപ്പെടുത്തി.












Click it and Unblock the Notifications