മെയ് 18ന് യുഡിഎഫ് വഞ്ചനാദിനമായി ആചരിയ്‌ക്കും
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനമായ മെയ് 18ന് വഞ്ചനാദിനമായി ആചരിയ്‌ക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അറിയിച്ചു.
സര്‍ക്കാരിന്റെ ഭരണ പരാജയം ജനങ്ങളെ ബോധ്യപ്പെടുത്താനാണ് വഞ്ചനാദിനം ആചരിയ്‌ക്കുന്നത്.
ഇതിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ പ്രകടനങ്ങളും വിശദീകരണ യോഗങ്ങളും സംഘടിപ്പിയ്‌ക്കുമെന്നും അദ്ദേഹം പത്ര സമ്മേളനത്തില്‍ അറിയിച്ചു. യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ എല്ലാ ക്ഷേമ പദ്ധതികളും ഇപ്പോഴത്തെ സര്‍ക്കാര്‍ തകര്‍ത്തുവെന്ന് തങ്കച്ചന്‍ ആരോപിച്ചു.
സംസ്ഥാനത്തെ കാര്‍ഷിക മേഖലയും ആരോഗ്യ മേഖലയും ക്രമസമാധാനവുമെല്ലാം തകര്‍ച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു












Click it and Unblock the Notifications