ഒറ്റ ശ്വാസത്തില്‍ രണ്ട് വിവാഹമോചനം
ക്വാലാലമ്പൂര്‍: മൂന്നു മിനിറ്റിനുള്ളില്‍ രണ്ടു ഭാര്യമാരെ മൊഴി ചൊല്ലി മലേഷ്യയിലെ ഒരു ബിസിനസുകാരന്‍ പുതിയ ചരിത്രം കുറിച്ചു. മലേഷ്യയിലെ ടെറങ്കാനു സംസ്ഥാനത്തെ ഇസ്ലാമിക കോടതിയാണ് അപൂര്‍വ ഇരട്ട വിവാഹ മോചനത്തിന് സാക്ഷ്യം വഹിച്ചത്.
ടെറങ്കാനു സ്വദേശിയായ റൂസ്ലാന്‍ എന്‍ഗാനി (49)യാണ് മൊഴി ചൊല്ലലിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. എന്‍ഗാനിയുെട ഭാര്യമാരായ മസ്‌തൂറ അഹമ്മദ് (35), നൂര്‍ഹായതി ഇസ്‌മായേല്‍ (46) എന്നിവര്‍ക്കെതിരെ കുറച്ചു ദിവസം മുമ്പ് എന്‍ഗാനി വിവാഹ മോചന നോട്ടീസ് നല്‌കിയിരുന്നു.
ഭാര്യമാര്‍ അവരുടെ ചുമതലകള്‍ നിറവേറ്റുന്നില്ലെന്നും സാമ്പത്തിക കാര്യങ്ങളില്‍ സഹായിക്കുന്നില്ലെന്നുമുള്‍പ്പടെ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‌കിയിരുന്നത്. മൂവരോടും കോടതിയില്‍ ഹാജരാകാന്‍ ജഡ്‌ജി നിര്‍േദശിച്ചിരുന്നു.
കേസ് പരിഗണിയ്‌ക്കവെ ഒറ്റ ശ്വാസത്തിന് എന്‍ഗാനി രണ്ടു പേരെയും മൊഴി ചൊല്ലിയതായി പ്രഖ്യാപിയ്‌ക്കുകയായിരുന്നു.
1986 ലാണ് നൂര്‍ഹായതിയെ എന്‍ഗാനി വിവാഹം ചെയ്‌തത്. ഈ ബന്ധത്തില്‍ നാല് മക്കള്‍ ഇവര്‍ക്കുണ്ട്. 92ല്‍ മസ്‌തൂറയെ കല്യാണം കഴിച്ചത്. അതില്‍ രണ്ടു മക്കളുമുണ്ട്‌്. എന്‍ഗാനി മൂന്നാമതൊരു വിവാഹം കൂടി ചെയ്‌തിരുന്നെങ്കിലും അവരെ മുമ്പു തന്നെ വിവാഹ മോചനം ചെയ്‌തിരുന്നു.
ഇരു ഭാര്യമാരും സുഹൃത്തുക്കാളാണെന്നറിയാം പക്ഷേ ഒരുമിച്ച് വിവാഹ മോചന നോട്ടീസ് ലഭിയ്‌ക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ലായെന്ന് വാര്‍ത്ത ലേഖകരുടെ ചോദ്യത്തിന് മറുപടിയായി എന്‍ഗാനി പറഞ്ഞു.
ഹര്‍ജിക്കാരായ സ്‌ത്രീകളോട് മൂന്ന് മാസം കാത്തിരിയ്‌ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണിപ്പോള്‍ കോടതി












Click it and Unblock the Notifications