വ്യഭിചാരക്കുറ്റം; സ്‌ത്രീയെയും പുരുഷനെയും കല്ലെറിഞ്ഞുകൊന്നു
ഇസ്ലമബാദ്: വ്യഭിചാരക്കുറ്റമാരോപിച്ച് പാകിസ്‌താനില്‍ സ്‌ത്രീയെയും പുരുഷനെയും തീവ്രവാദികള്‍ കല്ലെറിഞ്ഞുകൊന്നു.
മുഗമന്‍ഡ് ഏജന്‍സിയില്‍ നിന്നുള്ള ഷാനോ എന്ന സ്‌ത്രീയെയും ബാര സ്വദേശിയായ ദൗലത്ത് ഖാന്‍ മലിക് ദീന്‍ഖേലിനെയുമാണ് കല്ലെറിഞ്ഞുകൊന്നത്.
ഗോത്രവര്‍ഗ്ഗ തീവ്രവാദ സംഘമായി മഹമന്‍ഡ് ഏജന്‍സിയുടെ കീഴിലുള്ള അര്‍ധകോടതിയാണ് ശിക്ഷ നടപ്പാക്കിയത്. പാകിസ്‌താന്റെ അഫ്‌ഗാനിസ്‌താന്‍ അതിര്‍ത്തിയില്‍ മുഹമന്‍ഡ് ഏജന്‍സിയുടെ ആസ്ഥാനമായ ഘലനായികിനടുത്ത് ഖ്വേസായി- ബയെസായി മേഖലയില്‍ വച്ചാണ് തിങ്കളാഴ്‌ച ഇവരെ കല്ലെറിഞ്ഞ് കൊന്നത്.
മാര്‍ച്ച് 15ന് ഷാനോ മാലികിനൊപ്പം ഒളിച്ചോടിയെന്നാണ് ആരോപണം. പെഷവാറിലെ ദീര്‍ബഹര്‍ കോളനിയിലെ താമസക്കാരിയാണ് വിവാഹിതയായ ഷാനോയെന്ന് ഏജന്‍സി വക്താവ് ആസാദ് പറഞ്ഞു.
പാകിസ്‌താന്‍ താലിബാന്‍ അംഗങ്ങള്‍ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയിലെ നൗഷേരയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇരുവരും കുറ്റക്കാരാണെന്ന് ഖാസിമാരുടെ കോടതി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കല്ലെറിഞ്ഞ് കൊല്ലാന്‍ ശിക്ഷിച്ചത്.
ഗോത്രമേഖലയില്‍ നടക്കുന്ന ഇത്തരത്തിലുള്ള ആദ്യ സംഭവമാണിത്. വ്യഭിചാരക്കുറ്റത്തിന് പിടിക്കപ്പെടുന്നവരെ ഇവിടെ വെടിവെച്ചു കൊല്ലുകയാണ് പതിവ്.












Click it and Unblock the Notifications