യുഎന്‍ ഇസ്ലാമിന്റെ ശത്രു; സവാഹിരി
ദുബായ്: ഐക്യ രാഷ്ട്ര സഭ മുസ്ലിങ്ങളുടെയും ഇസ്ലാമിന്റെയും ശത്രുവാണെന്ന് അല്‍ക്വയ്‌ദ നേതാവ് അയ്‌മന്‍ അല്‍ സവാഹിരി.
ഇസ്രായേലിനും പുറത്തും അകത്തും ജൂതര്‍ക്കെതിരെയുള്ള അക്രമണം തുടരുമെന്നും അല്‍ക്വയ്‌ദയിലെ രണ്ടാമനായ സവാഹിരി വ്യക്തമാക്കി. ഇന്റര്‍നെറ്റില്‍ പോസ്‌റ്റ് ചെയ്‌തിട്ടുള്ള പ്രസ്‌താവനയിലാണ് സവാഹിരി ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്.
യുഎന്‍ ഇസ്ലാമിനും മുസ്ലീമിനും ശത്രുവാണ്. ഇന്റര്‍നെറ്റില്‍ പോസ്‌റ്റ് ചെയ്‌തിരുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി സവാഹിരി പറഞ്ഞു. അള്‍ജിയേഴ്‌സിലെയും ബാഗ്‌ദാദിലെയും യുഎന്‍ കെട്ടിടത്തില്‍ നടന്ന ബോംബ് സ്‌ഫോടനങ്ങളെ സവാഹിരി ന്യായീകരിച്ചു. ഇരു സ്‌ഫോടനങ്ങളിലും കൂടി 63 പേരോളം കൊല്ലപ്പെട്ടിരുന്നു.
അല്‍ക്വയ്‌ദ നേതാവ് ഒസാമ ബിന്‍ലാദന്‍ ആരോഗ്യത്തോടെ ഇരിയ്‌ക്കുന്നുവെന്നും സവാഹിരി പറഞ്ഞു.
അദ്ദേഹം ജീവിച്ചിരിയ്‌ക്കുന്നില്ലായെന്ന വാര്‍ത്തകള്‍ ശത്രുക്കളുടെ പ്രചരണമാണെന്നും സവാഹിരി വ്യക്തമാക്കി.












Click it and Unblock the Notifications