15 കാരിയുടെഅശ്ലീല ദൃശ്യം; ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
മുബൈ: 15 കാരിയായ പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ എംഎംഎസിലൂടെയും സിഡിയിലൂടെയും പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്‌റ്റു ചെയ്‌തു. ഇയാളോടൊപ്പം രണ്ടു സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മുബൈയിലെ നിസാംപുര സ്വദേശിയായ ഉമേഷ് നായിക് (19)നെയാണ് പോലീസ് അറസ്‌റ്റു ചെയ്‌തത്. ഇയാള്‍ക്കെതിരെ പോലീസ് ബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ട്‌്. സംഭവത്തെക്കുറിച്ച് പോലീസ് വിശദീകരണം ഇങ്ങനെയാണ്.
പെണ്‍കുട്ടിയുമായി പ്രണയത്തിലായ ഉമേഷ് വിവാഹം കഴിയ്‌ക്കാമെന്ന വാഗ്‌ദാനം നല്‌കിയാണ് പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. പ്രദേശത്തെ ഒരു ലോഡ്‌ജില്‍ വച്ചായിരുന്നു പരസ്‌പരം ഇവര്‍ കണ്ടു മുട്ടിയിരുന്നത്.
എന്നാല്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഉമേഷ് മൊബൈല്‍ പകര്‍ത്തുന്ന കാര്യം പെണ്‍കുട്ടി അറിഞ്ഞിരുന്നില്ല. ഏഴു മാസത്തോളം തുടര്‍ന്ന ഈ ബന്ധം അവസാനം പെണ്‍കുട്ടി തന്നെ അവസാനിപ്പിച്ചു.
ഇതെ തുടര്‍ന്ന് വീഡിയോ ദൃശ്യങ്ങള്‍ എംഎംഎസ് വഴി വിതരണം ചെയ്യുമെന്നു പറഞ്ഞ് ഉമേഷ് ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. തുടര്‍ന്ന് ഇയാള്‍ തന്നെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് വീഡിയോ ദൃശ്യങ്ങളടങ്ങിയ സിഡി നല്‌കുകയായിരുന്നു.
സിഡി കണ്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഉമേഷും സുഹൃത്തുക്കളും പിടിയിലാകുന്നത്. വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിയ്‌ക്കാന്‍ സുഹൃത്തുക്കള്‍ സഹായിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications