കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പദ്‌മയുമായുള്ള വേര്‍പാട്‌ എന്നെ തളര്‍ത്തി: റുഷ്‌ദി

  • By Super
Google Oneindia Malayalam News

Salman Rushide with Padma Lakshmiദില്ലി: പ്രശസ്‌ത മോഡല്‍ പദ്‌മലക്ഷ്‌മിയുമായുള്ള ബന്ധം വേര്‍പെടുത്തിയതിനെക്കുറിച്ച്‌ സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്‌ദി ആദ്യമായി പ്രതികരിക്കുന്നു.

പദ്‌മയുമായുള്ള വേര്‍പാട്‌ തന്നെ ഏറെ നൊമ്പരപ്പെടുത്തിയെന്നും അത്‌ തന്റെ സര്‍ഗ്ഗാത്മക ജീവിതത്തെത്തന്നെ നശിപ്പിച്ചുകളയുമോയെന്നാണ്‌ തന്റെ ഭയമെന്നും റുഷ്‌ദി പറയുന്നു. ടേറ്റ്‌ലര്‍ മാഗസിന്‌ നല്‍കിയ ഒരു അഭിമുഖത്തിലാണ്‌ നഷ്ടപ്പെട്ട ബന്ധത്തെക്കുറിച്ച്‌ റുഷ്‌ദി പറഞ്ഞത്‌.

ചെന്നൈ സ്വദേശിയും തന്നേക്കാള്‍ 23 വയസ്സിന്‌ ഇളയതുമായ പദ്‌മയെ 2007ലാണ്‌ റുഷ്‌ദി ഉപേക്ഷിച്ചത്‌. വേര്‍പാടിന്‌ ശേഷം രണ്ടുമാസംപോലും എനിയ്‌ക്ക്‌ നേരാംവണ്ണം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. വേര്‍പാട്‌ എന്നെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു.

വിവാഹമോചനം എന്നത്‌ ജീവിത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്‌. എന്നെ സംബന്ധിച്ച്‌ അത്‌ വേദനാജനകമായിരുന്നു. ഈസമയത്ത്‌ ഒന്നും പറയാതിരിക്കുകയെന്നാതാണ്‌ യഥാര്‍ത്ഥത്തില്‍ നല്ലത്‌- റുഷ്‌ദി പറഞ്ഞു.

1999ല്‍ ഒരു മാഗസിന്‍ പ്രകാശനച്ചടങ്ങില്‍വച്ചാണ്‌ പദ്‌മലക്ഷ്‌മിയും റുഷ്‌ദിയും തമ്മില്‍ കണ്ടുമുട്ടിയത്‌. പിന്നീട്‌ അഞ്ചുവര്‍ഷങ്ങള്‍ക്ക്‌ ശേഷം മൂന്നാം ഭാര്യയായ എലിസബത്ത്‌ വെസ്റ്റിനെ ഉപേക്ഷിച്ചാണ്‌ റുഷ്‌ദി പദ്‌മയെ വിവാഹം ചെയ്‌തത്‌.

മൂന്നു വര്‍ഷം പിന്നിട്ടപ്പോള്‍ കഴിഞ്ഞപ്പോള്‍ പദ്മ വിവാഹമോചനം ആവശ്യപ്പെട്ടു. പ്രകോപിതനായ റുഷ്ദി പദ്മയോട് വീടുവിട്ട് പോവാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കഴിഞ്ഞ ജൂലൈയിലാണ് റുഷ്ദി പദ്മയുമായി വേര്‍പിരിയുന്ന കാര്യം പ്രഖ്യാപിച്ചത്.

ഒരു കോടീശ്വരനുമായി പദ്മക്ക് ബന്ധമുണ്ടായതാണ് റുഷ്ദിയുമായുള്ള ബന്ധം തകരാന്‍ കാരണം എന്ന് വാര്‍ത്ത പരന്നിരുന്നു. പക്ഷെ പദ്മ ഇത് നിഷേധിച്ചു.
വിവാഹമോചനം കഴിഞ്ഞ് കുറെനാള് കഴിഞ്ഞപ്പോള് റുഷ്ദിയെ വല്ലാതെ മിസ് ചെയ്യുന്നുവെന്നും ബന്ധം വേര്പെടുത്തിയതില് താന് വേദനിക്കുകയാണെന്നും എന്തിനാണ് റുഷ്ദി തന്നെ ഉപേക്ഷിച്ചതെന്നറിയില്ലെന്നും പദ്മ തുറന്നുപറഞ്ഞിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍


വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X