Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനഭംഗശ്രമം ചെറുത്തതിന്‌ ദളിത്‌ പെണ്‍കുട്ടിയെ തീയിട്ടു

കാണ്‍പൂര്‍: മാനഭംഗശ്രമം ചെറുത്തതിന്‌ ദളിത്‌ പെണ്‍കുട്ടിയെ തീയിട്ടു. ഇറ്റാവയിലെ എക്‌ദില്‍ പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന ബാമന്‍പൂര്‍ ഗ്രാമത്തില്‍ ബുധനാഴ്‌ചയാണ്‌ പതിനേഴുകാരിയെ തീയിട്ടത്‌.

അറുപത്‌ ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ ഭീംറാവു അംബേദ്‌കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. പതിനൊന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ കുട്ടി സ്‌കൂളില്‍ നിന്നും തിരിച്ചെത്തി വസ്‌ത്രം മാറുന്നതിനിടയില്‍ ഇതേഗ്രാമത്തിലെ ശ്രാവണ്‍കുമാര്‍ എന്ന യുവാവ്‌ മുറയില്‍ കടന്നുകയറി മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

പെണ്‍കുട്ടി മാനഭംഗശ്രമത്തെ ചെറുത്തപ്പോള്‍ ഇയാള്‍ വധഭീഷണി മുഴക്കി. വീണ്ടും കുട്ടി എതിര്‍പ്പ്‌ തുടര്‍ന്നപ്പോള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ എടുത്ത്‌ കുട്ടിയുടെ ശരീരത്തിലൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു. സംഭവസമയത്ത്‌ കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല.

സംഭവം നടന്നതിന്‌ശേഷം ശ്രാവണ്‍കുമാര്‍ ഒളിവില്‍ പോയിരിക്കുകയാമ്‌. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 307 വകുപ്പ, എസ്‌ സി, എസ്‌ടി ആക്ട്‌ എന്നിവയനുസരിച്ച്‌ പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ഒളിവില്‍പ്പോയ പ്രതിയെ കണ്ടെത്താന്‍ പൊലീസ്‌ എല്ലാവിധ ശ്രമങ്ങളും നടത്തിവരുകയാണെന്ന്‌ മുതിര്‍ന്ന പൊലീസ്‌ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+