Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍വാണിണിഭം: ചലച്ചിത്ര നടി അറസ്റ്റില്‍

ചെന്നൈ: പെണ്‍കുട്ടികളെ ഉപയോഗിച്ച്‌ പെണ്‍വാണിഭം നടത്തി വന്നിരുന്ന ചലച്ചിത്ര നടി അറസ്‌റ്റില്‍.

തമിഴ്‌-തെലുങ്ക്‌‌-കന്നഡ ചലച്ചിത്ര നടി ലക്ഷ്‌മി (46)യാണ്‌ അറസ്റ്റിലായത്‌. നടിയ്‌ക്കൊപ്പമുണ്ടായിരുന്ന മൂന്ന്‌ യുവതികളെയും പോലീസ്‌ അറസ്‌റ്റു ചെയ്‌തിട്ടുണ്ട്‌.

പോലീസിന്‌ ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നാണ്‌ പെണ്‍വാണിഭ സംഘം പിടിയിലായത്‌. ഇടപാടുകാരെന്ന വ്യജേന ലക്ഷ്‌മിയുമായി പോലീസ്‌ ബന്ധപ്പെട്ടപ്പോള്‍ തന്റെ പക്കല്‍ ഇളം പ്രായക്കാരായ പെണ്‍കുട്ടികള്‍ ഉണ്ടെന്ന്‌ അവര്‍ അറിയിച്ചു. ഇവരെ നേരില്‍ കാണണമെന്ന്‌ പോലീസുകാര്‍ ലക്ഷ്‌മിയോട്‌ ആവശ്യപ്പെട്ടു.

തുടര്‍ന്ന്‌ പെണ്‍കുട്ടികളുമായി കാറിലെത്തിയ നടിയെ വല്‍സരവാക്കത്തിനു സമീപം പോലീസ്‌ പിടികൂടുകയായിരുന്നു.

അഞ്ചു വര്‍ഷമായി ലക്ഷ്‌മി ചെന്നൈയില്‍ പെണ്‍വാണിഭ സംഘം നടത്തി വരികയാണെന്ന്‌ പോലീസ്‌ പറഞ്ഞു. ഒപ്പം സിനിമയിലും അഭിനയിക്കുന്നുണ്ട്‌.

തന്റെ കീഴിലുള്ള പെണ്‍കുട്ടികളെ ഹോസ്‌റ്റലുകളില്‍ താമസിപ്പിച്ച്‌ ഇടപാടുകാര്‍ക്ക്‌ എത്തിച്ചു കൊടുക്കുന്നതാണ്‌ ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+