Get Updates
Get notified of breaking news, exclusive insights, and must-see stories!

അദ്വാനിയ്ക്കും ബിജെപിയ്ക്കും സോണിയയുടെ വിമര്‍ശനം

ബനേശ്വര്‍ ധാം: കാണ്ഡഹാര്‍ വിമാനറാഞ്ചികളുടെ ആവശ്യപ്രകാരം ഇന്ത്യ വിട്ടുകൊടുത്ത കൊടുംഭീകരര്‍ക്കൊപ്പം അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന ജസ്വന്ത്‌സിങ്ങിനെ അഫ്‌ഗാനിസ്‌താനിലേക്ക്‌ വിടാനുള്ള കേന്ദ്രമന്ത്രിസഭയുടെ തീരുമാനം ആഭ്യന്തരമന്ത്രിയായിരുന്ന അദ്വാനിക്ക്‌ അറിയില്ലെന്ന്‌ പറയുന്നതിനെ യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി ചോദ്യംചെയ്‌തു.

അദ്വാനി അറിയാതെ ഇതെങ്ങനെ സംഭവിച്ചെന്നും സോണിയ ചോദിച്ചു. തീര്‍ഥാടനകേന്ദ്രമായ ബനേശ്വര്‍ ധാമില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു സോണിയ.

ജസ്വന്ത്‌സിങ്‌ തീവ്രവാദികളെ അനുഗമിച്ച്‌ കാണ്ഡഹാറിലേക്ക്‌ പോകുന്നതിനെപ്പറ്റി അദ്വാനിക്ക്‌ അറിയാമായിരുന്നു എന്ന എന്‍ഡിഎയിലെ ജോര്‍ജ്‌ ഫെര്‍ണാണ്ടസിന്റെ വെളിപ്പെടുത്തലിനുശേഷവും ജസ്വന്ത്‌സിങ്‌ മൗനം പാലിക്കുന്നത്‌ മനസ്സ്‌സിലാകുന്നില്ലെന്നും അവര്‍ ആരോപിച്ചു.

തീവ്രവാദത്തിനെക്കുറിച്ച്‌ വാതോരാതെ പറയുന്ന എന്‍ഡിഎ തന്നെയാണ്‌ തീവ്രവാദികളെ മോചിപ്പിച്ച്‌ അഫ്‌ഗാനിസ്‌താനിലേക്കയച്ചതെന്നും അത്‌ യുപിഎ അല്ലെന്നും അവര്‍ തുറന്നടിച്ചു.

കഴിഞ്ഞ ഹോളി ദിനത്തില്‍ സോണിയയെ സന്ദര്‍ശിച്ച അദ്വാനി തന്‍റെ ആത്മകഥ “ മൈ കണ്ട്രി മൈ ലൈഫ്" സോണിയയ്ക്ക് സമ്മാനിച്ചിരുന്നു. പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് അനുസരിച്ച് കാണ്ഡഹാറിലേക്ക് ജസ്വന്ത് സിംഗിനെയും ഭീകരരെയും അയയ്ക്കുന്ന വിവരം തന്നില്‍ നിന്ന് മറച്ചു വച്ചതായും പ്രധാനമന്ത്രി വാജ്പേയ് തന്നില്‍ വിശ്വാസമര്‍പ്പിച്ചില്ല എന്നും അദ്വാനി സൂചിപ്പിക്കുന്നുണ്ട്.

കാണ്ഡഹാറില്‍ ഭീകരരെ മോചിപ്പിച്ചത് രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ്. ഇത്തരമൊരു നടപടി ചെയ്തിട്ടും അവര്‍ എന്തിനാണ് ഭീകരത വളര്‍ത്തുന്നതിന് യുപി‌എയ്ക്ക് മേല്‍ പഴിചാരുന്നത് ബിജെപി ദേശീയതയെ കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ അതിനായി അവര്‍ ഒന്നും ചെയ്യുന്നില്ല- സോണിയ കുറ്റപ്പെടുത്തി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+