ഹൊഗനക്കല്‍: പ്രക്ഷോഭം വ്യാപിയ്‌ക്കുന്നു.
ചെന്നൈ: ഹൊഗനക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ തമിഴര്‍ക്കു നേരെ നടത്തുന്ന അക്രമങ്ങളിലും തമിഴ് സിനിമകള്‍ പ്രദര്‍ശിപ്പിയ്‌ക്കാന്‍ അനുവദിയ്‌ക്കാത്തതിലും പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ തിയറ്ററുകള്‍ അടച്ചിട്ടുള്ള സമരം ആരംഭിച്ചു.
തമിഴ് ചലച്ചിത്ര മേഖലയിലെ നടീനടന്മാരുള്‍പ്പടെ പതിനായിരത്തോളം ചലച്ചിത്ര പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന നിരാഹാര സമരത്തിനും തുടക്കമായിട്ടുണ്ട്.
വിവിധ ചലച്ചിത്ര സംഘടനകളുടെ നേതൃത്വത്തിലാണ് 8 മണിക്കൂര്‍ നീണ്ടു നില്‌ക്കുന്ന നിരാഹാര സമരം സംഘടിപ്പിച്ചിട്ടുള്ളത്.
ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് സമരം നടക്കുന്നത്.
ഇതിനിടെ തമിഴ്‌നാട്ടിലെ കര്‍ണാടകക്കാര്‍ക്കെതിരെയും അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. തമിഴ്നാട്ടിലെ വിവിധ കന്നഡ സംഘടനകളുടെ ഓഫീസും കര്‍ണാടകക്കാരുടെ ഹോട്ടലും പ്രക്ഷോഭകാരികള്‍ തല്ലി തകര്‍ത്തു.
ബന്ധപ്പെട്ടവാര്‍ത്തകള്‍
![]()
![]()
![]()
![]()












Click it and Unblock the Notifications