ഭീകരര്‍ ചാറ്റ്‌റൂമുകള്‍ പ്രവര്‍ത്തനകേന്ദ്രമാക്കുന്നു
ദില്ലി: ഭീകരപ്രവര്‍ത്തകരും മയക്കുമരുന്നുമാഫിയകളും ഇന്റര്‍നെറ്റും ചാറ്റ്‌റൂമുകളും തങ്ങളുടെ പ്രവര്‍ത്തനകേന്ദ്രമാക്കി മാറ്റുന്നതായി രഹസ്യാന്വേഷണ ഏജന്‍സിയും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും കണ്ടെത്തി.
ചാറ്റ് റൂമുകളും ഇ-പെയ്‌മെന്റ് ഗെയ്‌റ്റ് വേകളും വഴി പണം വും മറ്റു വിവരങ്ങളും കൈമാറുന്നതായാണ് കണ്ടെത്തിയത്. അടുത്തിടെ ദില്ലിയില്‍ ന്ന മയക്കുമരുന്നു കടത്തില്‍ നടന്ന അന്വേഷണമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവന്നത്.
സ്‌കൈപ്പ് പോലുള്ള എന്‍ക്രിപ്‌റ്റസ് ചാറ്റ് ഫോറങ്ങള്‍ വഴിയുള്ള വിവരകൈമാറ്റം കണ്ടെത്താന്‍ നിലവിലുള്ള സ്വകാര്യ നിയമങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് തടസ്സമാകുന്നു.
സൈബര്‍ പൊലീസിന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നീരീക്ഷിച്ച് പുറത്തുകൊണ്ടുവരുന്നത് പ്രയാസമാണ്. പ്രധാനപ്പെട്ട ഇ-പെയ്‌മെന്റ് സ്ഥാപനങ്ങള്‍ പണം കൈമാറുന്നത് ഇന്റലിജന്‌സ് ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. സ്വീഡന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'പെനോവ' എന്ന സ്ഥാപനം വഴിയാണ് ഇത്തരം പണം അധികമായി കൈമാറ്റം ചെയ്യപ്പെടുന്നത്.
ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയും അമേരിക്കയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിരീക്ഷിച്ചുവരുകയാണ്. ഇതേത്തുടര്‍ന്ന് പല പ്രധാനപ്പെട്ട ഇ-പെയ്‌മെന്റ് സ്ഥാപനങ്ങളും ഇത്തരം സംശയാസ്‌പദമായ പണം കൈമാറുന്നതിന് വിമുഖതകാണിച്ച് വരുകയാണ്.
ഭീകരസംഘടനകളാണെങ്കില്‍ തങ്ങളുടെ പരിശീലനപ്രവര്‍ത്തനങ്ങള്‍ക്കാണ് മുഖ്യമായും ചാറ്റ്‌റൂമുകളെയും ഇന്റര്‍നെറ്റിനെയും ആശ്രയിക്കുന്നത്. ബോംബ് നിര്‍മ്മാണമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്‌്‌ക ഇന്റര്‍നെറ്റ് മുഖാന്തിരം പരിശീലനം നല്‍കുന്നുണ്ടെന്നാണ് അറിവ്.
5000ത്തോളം ജിഹാദി സൈറ്റുകള്‍ ഭീകരവാദപ്രചാരണവും പുതിയ പോരാളികള്‍ക്കുള്ള പരിശീലനവും നല്‍കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി പെന്റഗണ്‍ വൃത്തങ്ങള്‍ വിവരം നല്‍കിയിട്ടുണ്ട്. കമ്പ്യൂട്ടറുകള്‍ തമ്മില്‍ ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍ സൗകര്യങ്ങളും ഭീകരവാദികള്‍ക്ക് സഹായകമാകുന്നുണ്ട്.
ഇന്‍ക്രിപ്‌റ്റസ് ഫോര്‍മാറ്റിലായതിനാല്‍ ഇവ റക്കോര്‍ഡ് ചെയ്യുന്നതിന് പ്രയാസമാണ്. മാത്രമല്ല ഇത് സൗജന്യസേവനമെന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതാണ് ഭീകരര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചാറ്റിറൂമുകള്‍ തിരഞ്ഞെടുക്കാന്‍ പ്രധാനകാരണം.












Click it and Unblock the Notifications