ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ചെരിപ്പുമാല അണിയിച്ചു
റാഞ്ചി: വിലക്ക് ലംഘിച്ച് അമ്പലത്തില്‍ പ്രവേശിച്ചതിന് വിധവയെ ഗ്രാമീണര്‍ ചേര്‍ന്ന് ചെരിപ്പുമാല അണിയിച്ചു. ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലാണ് സംഭവം.
വിധവയാണെന്ന കാരണത്താലാണ് കലാവതി ദേവി എന്ന സ്ത്രീക്ക് ഗ്രാമീണര്‍ അമ്പലത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്ക് കല്പിച്ചത്. കലാവതി ദേവിയുടെ ഭര്‍ത്താവ് മരിച്ചതിന് കാരണക്കാരി അവരാണെന്നാണ് ഗ്രാമീണര്‍ ആരോപിക്കുന്നത്. കലാവതി ദേവി അമ്പലത്തില്‍ പ്രവേശിച്ചാല്‍ അത് നാട്ടുകാര്‍ക്ക് ദോഷമുണ്ടാക്കുമെന്ന വിശ്വാസത്തിലാണ് അവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
എന്നാല്‍ വിലക്ക് അനുസരിക്കാന്‍ കലാവതി ദേവി കൂട്ടാക്കിയില്ല. ഗ്രാമത്തിലെ കാളി ക്ഷേത്രത്തില്‍ കടന്ന് അവര്‍ പ്രാര്‍ത്ഥിച്ചു. ക്ഷേത്രത്തിലെത്തിയ ഒരു സംഘം ആളുകള്‍ ക്ഷേത്രത്തിന് മുന്നില്‍ വച്ച് അവരെ ചെരിപ്പുമാല അണിയിക്കുകയും അവരുടെ മുഖത്ത് കരി തേക്കുകയും ചെയ്തു.
കഴിഞ്ഞയാഴ്ചയും ഇതുപോലെ പീഡനം നേരിടേണ്ടിവന്നിരുന്നു. കലാവതി ദേവി മന്ത്രവാദിനിയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ ഇവരെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും ഇവരുടെ മുടി മുറിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications