അമാനുഷിക ശക്തികിട്ടാന്‍ അമ്മാവനെ കൊന്നു തിന്നു
ജാര്‍ഖണ്ഡ്: അമാനുഷികമായ ശക്തിനേടിയെടുക്കാന്‍ യുവാവ് അമ്മാനെ കൊന്നുതിന്നു. പടിഞ്ഞാറന്‍ ജാര്‍ഖണ്ഡിലെ പടിഞ്ഞാറന്‍ സിംങ്‌ഭും ജില്ലയില്‍ ഉര്‍ക്കിയ ഗ്രാമത്തിലാണ് സംഭവം നടന്നത്.
മന്ത്രവിദ്യകള്‍ വശത്താക്കാനും മറ്റ് അമാനുഷിക ശക്തികള്‍ ലഭിക്കുന്നതിനുംവേണ്ടിയാണത്രേ ഇയാള്‍ അമ്മാവനെ കൊന്നു തിന്നത്. മുമ്പ് മഴുവെറിഞ്ഞും അമ്പെയ്‌തും അമ്മാവനെ കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെടുകകയായിരുന്നു.
എന്നാല്‍ പിന്നീട് നടത്തിയ ശ്രമത്തില്‍ അമ്മാവനെ കൊലപ്പെടുത്തിയശേഷം ശരീരം പലഭാഗങ്ങളായി വെട്ടിനുറുക്കി പച്ചയോടെ ഭക്ഷിക്കുകയായിരുന്നുവത്രേ. ഇതിന്‌ശേഷം കാടിനുള്ളില്‍ കഴിയുകയായിരുന്ന ഇയാളെ ബന്ധുക്കള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി അറസ്റ്റു ചെയ്യുകയായിരുന്നു.
ജാര്‍ഖണ്ഡിലെ പല ഗോത്രവര്‍ഗക്കാര്‍ക്കിടയിലും നരബലി അടക്കമുള്ള പ്രാകൃത ആരാധനാരീതികളും മാന്ത്രിക വിദ്യകളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പലപ്പോഴും അധികൃതര്‍ പരാജയപ്പെടുകയാണ് പതിവ്.












Click it and Unblock the Notifications