കൃഷി നാശം: കേന്ദ്ര സംഘം കുട്ടനാട്ട് സന്ദര്‍ശിയ്‌ക്കുന്നു
ആലപ്പുഴ: കനത്ത വേനല്‍ മഴയില്‍ കുട്ടനാട്ടിലുണ്ടാ കൃഷിനാശം കണക്കാക്കുന്നതിനായി മൂന്നംഗ കേന്ദ്ര സംഘം കേരളത്തിലെത്തി.
കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി എ.കെ യാദവ്, ധനമന്ത്രലയം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.കെ റെയ്‌ന, ടുബാക്കോ ഡവലപ്പ്‌മെന്റ് ഡയറക്ടര്‍ കെ. മനോഹരന്‍ എന്നിവരാണ് സംഘത്തിലുള്ളത്.
വ്യഴാഴ്‌ച കൊച്ചിയില്‍ തങ്ങിയ സംഘം വെള്ളിയാഴ്‌ച രാവിലെ ആലപ്പുഴയിലെത്തും. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കലക്ടര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിനു ശേഷം കുട്ടനാട്ടില്‍ കൃഷി നാശം സംഭവിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിയ്‌ക്കുന്നതിനായി തിരിയ്‌ക്കും.
ശനിയാഴ്ച സംഘം തൃശൂര്‍, മലപ്പുറം, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങള്‍ സന്ദര്‍ശിയ്‌ക്കും. തുടര്‍ന്ന് തൃശൂര്‍ രാമനിലയത്തില്‍ സംസ്ഥാന മന്ത്രിമാരുമായി കേന്ദ്ര സംഘം ചര്‍ച്ച നടത്തും.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications