ഷേക്‌സിപിയര്‍ ഇംഗ്ലണ്ടിലെ രാജാവായിരുന്നുവെന്ന് ബ്രിട്ടീഷുകാര്‍
ലണ്ടന്‍: ഷേക്‌സ്‌പിയര്‍ ഇംഗ്ലണ്ടിലെ ഒരു രാജാവായിരുന്നോ ഈ ചോദ്യം ബ്രിട്ടീഷുകാരോടാണ് ചോദിക്കുന്നതെങ്കില്‍ ഒരു പക്ഷേ ആയിരുന്നുവെന്നായിരിക്കും നിങ്ങള്‍ക്ക് കിട്ടുന്ന ഉത്തരം.
അത്ഭുതപ്പെടേണ്ടതില്ല 3000 ബ്രിട്ടീഷുകാരെ പങ്കെടുപ്പിച്ച് നടത്തിയ ഒരു സര്‍വ്വേയില്‍ മൂന്നില്‍ ഒരുഭാഗം ആളുകളും പറഞ്ഞത് ഷേക്‌സ്‌പിയര്‍ ഒരു രാജാവായിരുന്നുവെന്നാണ്. ഷേക്‌സ്‌പിയര്‍ വിശ്വപ്രസിദ്ധനായ നാടകകൃത്താണെന്നും അദ്ദേഹം ഒട്ടേറെ പ്രശസ്‌തങ്ങളായ നാടകങ്ങള്‍ എഴുതിയിട്ടുണ്ടെന്നും ഇവരില്‍ പലര്‍ക്കും അറിവില്ലത്രേ.
ഇതുമാത്രമല്ല ഇവരില്‍ 25 ശതമാനം പേര്‍ക്ക് ജോണ്‍ കേറ്റ്‌സ് ഒരു കവിയാണെന്നകാര്യവും അറിയില്ല. ജോണ്‍ കേറ്റ്‌സ് എഴുതിയ മിക്ക കവിതകളും റോബി വില്യംസ് എഴുതിയതാണെന്നാണ് ഇവര്‍ കരുതുന്നത്.
സര്‍വ്വേയില്‍ പങ്കെടുത്ത ചിലര്‍ പറഞ്ഞ മറ്റൊരു രസകരമായ കാര്യം കവിയത്രി സില്‍വിയ പ്ലാത്ത് ഒരു പ്രമുഖ ഗായികയാണെന്നാണ്. മാത്രമല്ല സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ മൂന്നില്‍ രണ്ടുവിഭാഗത്തിനും ദി ഇംപോര്‍ടന്റ്‌സ് ഓര് ബീയിംഗ് ഏണസ്‌റ്റ് എഴുതിയത് ഓസ്‌കാര്‍ വൈല്‍ഡ് ആണെന്നകാര്യവും അറിയില്ല.
കവിതയ്‌ക്ക് അവരുടെ വ്യക്തിപരവും ദേശീയപരവുമായ ജീവിത്തില്‍ വലിയ പ്രസക്തിയുണ്ടെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. എന്നാല്‍ ഈ അഭിപ്രായത്തില്‍ വലിയ കഴമ്പില്ലെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നത്
ഇവരില്‍ അറുപത്തിയൊന്ന് ശതമാനം പേരും കവിതയ്‌ക്ക് തങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും പ്രധാന്യം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. സര്‍വ്വേയില്‍ നിന്നും ലഭിച്ച ഏറ്റവും നല്ല ഒരു പ്രതികരണമാണിതെന്നാണ് കണക്കാക്കപ്പെടുന്നത്.












Click it and Unblock the Notifications