ഭര്‍ത്താവ് കന്യകാത്വം നഷ്ടപ്പെടുത്തിയെന്ന് ഭാര്യ
കൊലാലമ്പൂര്‍ : തന്റെ കന്യകാത്വം നഷ്ടപ്പെടുത്തിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മലേഷ്യന്‍ സ്ത്രീ കോടതിയെ സമീപിച്ചു.
മുപ്പതുകാരിയായ അധ്യാപികയാണ് കേസ് നല്‍കിയ സ്ത്രീ. 9,41,000 ഡോളറാണ് ഇവര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. വിവാഹമോചനം അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
2006ലാണ് ഇരുവരും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. ഏതാനും മാസം നീണ്ട ബന്ധത്തിനൊടുവില്‍ തന്നോടൊപ്പം കിടപ്പറ പങ്കിടാന്‍ കാമുകന്‍ തന്നെ ഒരു ഹോട്ടലിലേക്ക് തന്നെ ക്ഷണിച്ചെന്ന് അധ്യാപിക പറയുന്നു. അധികം താമസിയാതെ ഇരുവരും തമ്മിലുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തെങ്കിലും ചൈനീസ് ആചാര പ്രകാരം വിവാഹം നടത്താന്‍ അവരുടെ മാതാപിതാക്കള്‍ അനുവദിച്ചില്ല.
ഇപ്പോള്‍ കടലാസില്‍ മാത്രമാണ് ഇരുവരും തമ്മിലുള്ള ബന്ധം നിലനില്‍ക്കുന്നതെന്ന് അധ്യാപികയുടെ അഭിഭാഷകന്‍ പറയുന്നു. തനിക്ക് തെറ്റായ വാഗ്ധാനം നല്‍കി ഭര്‍ത്താവ് കന്യകാത്വം നശിപ്പിച്ചുവെന്നാണ് സ്ത്രീയുടെ ആരോപണം.












Click it and Unblock the Notifications