Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ മോഡല്‍ കാറുകള്‍ക്ക് പ്രിയമേറുന്നു

മുംബൈ: ഓഹരി വിപണി തകരുന്നു, എണ്ണ വില കൂടുന്നു, പലിശ നിരക്കുകള്‍ ഉയരുന്നു..പക്ഷ അതൊന്നും കാറുകള്‍ സ്വന്തമാക്കുക എന്ന സ്വപ്നം സഫലമാക്കുന്നതില്‍ നിന്നും ആളുകളെ തടയുന്നില്ല. 2007-08ല്‍ മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ കൂടുതല്‍ കാറുകളാണ് കാര്‍ കമ്പനികള്‍ വിറ്റത്.

ഇന്ത്യന്‍ റോഡുകളിലിറങ്ങിയ പുതിയ മോഡല്‍ കാറുകള്‍ക്കാണ് പ്രിയമേറുന്നത്. മാരുതി സുസുകിയുടെ കാര്‍ വില്പനയില്‍ 12 ശതമാനം വര്‍ദ്ധനവാണുണ്ടായത്. മാരുതിയുടെ ചെറിയ കാറുകളുടെ വില്പന 13.4 ശതമാനം കൂടിയിട്ടുണ്ട്.

ജനറല്‍ മോട്ടോഴ്സിന്റെ കാര്‍ വില്പനയും റെക്കോഡ് വളര്‍ച്ച കൈവരിച്ചു. ജനറല്‍ മോട്ടോഴ്സിന്റെ പുതിയ മോഡലായ ഷെവര്‍ലെ സ്പാര്‍ക്കിന് ഉപഭോക്താക്കളെ ഏറെ ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ട്.

ടാറ്റ മോട്ടോഴ്സുമായി വിതരണ കരാറിലേര്‍പ്പെട്ട ഫിയറ്റിനും കാര്‍ വില്പന വര്‍ദ്ധിപ്പിക്കാനായി. എന്നാല്‍ കഴിഞ്ഞ വര്‍ഷം 3379 കാറുകള്‍ മാത്രം വില്‍ക്കാനായ ഫിയറ്റിന് കാര്‍ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കാന്‍ ഇനിയുമേറെ മുന്നോട്ടുപോവേണ്ടതുണ്ട്.

മഹീന്ദ്രയുടെ റെണോള്‍ട്ട് ലോഗന്‍ ആണ് ഉപഭോക്താക്കളെ ഏറെ ആകര്‍ഷിച്ച മറ്റൊരു പുതിയ മോഡല്‍. അതേ സമയം ടാറ്റ മോട്ടോര്‍സിന്റെ കാര്‍ വില്പനയില്‍ കുറവാണുണ്ടായത്. പുതിയ മോഡലായ നാനോ പുറത്തിറക്കുന്നതിന്റെ തിരക്കിലായിരുന്ന കമ്പനി ഒരു ലക്ഷം രൂപയുടെ നാനോ വിപണിയിലെത്തിക്കുന്നതിലൂടെ നേട്ടം കൊയ്യുന്നത് 2008-09 വര്‍ഷത്തിലായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+