Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്പത് ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ യാഹൂ ഭുപടം

Yahoo mapപ്രമുഖ ഇന്റര്‍നെറ്റ്‌ സേവനദാതാവായ യാഹൂ ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ ഭൂപടങ്ങളുമായി രംഗത്തെത്തി. വളരെയേറെ സവിശേഷതകളുമായാണ്‌ യാഹൂ തങ്ങളുടെ പുതിയ സംരഭം അവതരിപ്പിച്ചിരിയ്‌ക്കുന്നത്‌.

മലയാളമുള്‍പ്പടെ ഒമ്പത്‌ ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലാണ്‌ യാഹൂ ഭൂപടംതയ്യാറായിരിക്കുന്നുവെന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത.

തങ്ങളുടെ ഭൂപടങ്ങള്‍ ഉപയോഗിച്ച്‌ ഒരാള്‍ക്ക്‌ സുഗമമായി സഞ്ചരിയ്‌ക്കാന്‍ കഴിയുമെന്ന്‌ യാഹൂ അധികൃതര്‍ അവകാശപ്പെടുന്നു‌. രാജ്യത്തെ ഒരോ നഗരങ്ങളിലെയും പ്രധാനപ്പെട്ട പാതകളും അവയുടെ പേരുകളും ഈ ഭൂപടത്തില്‍ ഉള്‍ക്കൊള്ളിയ്‌ക്കാനും യാഹൂ ശ്രദ്ധിച്ചിട്ടുണ്ട്‌.

മാപ്പിലെ വിവരങ്ങള്‍ മൊബൈല്‍ ഫോണിലേക്ക്‌ എസ്‌എംഎസ്‌ വഴി അയക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്‌.

ഇത് കൂടാതെ പ്രദേശത്തെ പ്രധാനപ്പെട്ട സ്ഥാപനങ്ങളെക്കുറിച്ചുള്ള (എടിഎം, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍) വിവരങ്ങള്‍ ഭൂപടത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌.

ഒരോ സംസ്ഥാനത്തെ വിവരങ്ങളും അതാത്‌ ഭാഷയിലാണ്‌ യാഹൂ അവതരിപ്പിച്ചിരിയ്‌ക്കുന്നത്‌. എന്നാല്‍ അന്യഭാഷക്കാര്‍ക്ക്‌ വെറൊരു സംസ്ഥാനത്തെ വിവരങ്ങള്‍ അറിയാന്‍ ഈ സംവിധാനം ബുദ്ധിമുട്ടുണ്ടാക്കുമെന്നും ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+