ഷൗക്കത്തിനെ കുവൈത്ത് കോടതി വെറുതെ വിട്ടേക്കും
ദില്ലി: കാമുകിയെ കൊലപ്പെടുത്തിയെന്ന കേസില്‍ സൗദി അറേബ്യയില്‍ വധശിക്ഷ നേരിടുന്ന മലയാളിയായ ഷൗക്കത്ത് തികാശേരിയെ കുവൈത്ത് കോടതി വെറുതെ വിട്ടേക്കും. മരിച്ച പെണ്‍കുട്ടിയുടെ കുടുംബം പണം വാങ്ങി ഷൗക്കത്തിന് മാപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഇയാളുടെ മോചനത്തിന് വഴിതെളിഞ്ഞത്.
വിദേശ ഇന്ത്യക്കാരായ മൂന്ന് വ്യവസായികളാണ് 20 ലക്ഷം രൂപ സംഭാവന ചെയ്തത്. പണം ശേഖരിക്കുന്നതിനായി വിദേശ ഇന്ത്യക്കാരുടെ സംഘടനകള്‍ മുന്നോട്ടുവരണമെന്ന് നേരത്തെ പ്രവാസികാര്യമന്ത്രി വയലാര്‍ രവി അഭ്യര്‍ത്ഥിച്ചിരുന്നു.
കുവൈത്തില്‍ കുക്കായി ജോലി ചെയ്യുകയായിരുന്ന ഷൗക്കത്തിനെ കഴിഞ്ഞ വര്‍ഷമാണ് ഇസ്ലാമിക് കോടതി വധശിക്ഷക്കു വിധിച്ചത്. നേപ്പാളിയായ ജമുന താപ്പ എന്ന പെണ്‍കുട്ടിയുമായി ഷൗക്കത്ത് പ്രണയത്തിലായിരുന്നു. ഇരുവരും ഇന്ത്യയില്‍ വച്ച് വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ ഷൗക്കത്തിന്റെ മാതാപിതാക്കള്‍ വിവാഹത്തെ എതിര്‍ത്തതോടെ ഒന്നിച്ചുമരിക്കാനായി ഇരുവരുടെയും തീരുമാനം.
ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ജമുന മരിച്ചു. എന്നാല്‍ ഷൗക്കത്ത് രക്ഷപ്പെട്ടു. തുടര്‍ന്നാണ് ജമുനയെ കൊലപ്പെടുത്തിയെന്ന കേസില്‍ ഇസ്ലാമിക് കോടതി ഷൗക്കത്തിന് വധശിക്ഷ വിധിച്ചത്.
ഷൗക്കത്തിനെ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഷൗക്കത്തിന്റെ കുടുംബം മുന്നോട്ടുവന്നതോടെ പ്രവാസി കാര്യ മന്ത്രാലയം ജമുന താപ്പയുടെ നേപ്പാളിലെ കുടുംബത്തെ കണ്ടെത്തി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തി. കുവൈത്ത് നിയമം അനുസരിച്ച് കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ പ്രതിയെ വെറുതെ വിടും. 20 ലക്ഷം രൂപ നല്‍കിയാല്‍ മാപ്പ് നല്‍കാമെന്നായിരുന്നു ജമുന താപ്പയുടെ കുടുംബം മുന്നോട്ടുവച്ച നിബന്ധന.
ഇതിനെ തുടര്‍ന്നാണ് വിദേശ ഇന്ത്യക്കാരായ മൂന്ന് വ്യവസായികള്‍ പണം സംഭാവന ചെയ്തത്. പ്രവാസി കാര്യ മന്ത്രാലയം പണം ജമുന താപ്പയുടെ കുടുംബത്തിന് കൈമാറുകയും ഷൗക്കത്തിന് മാപ്പ് നല്‍കുന്ന രേഖകളില്‍ കുടുംബം ഒപ്പുവയ്ക്കുകയും ചെയ്തു. ഈ രേഖകള്‍ കുവൈത്ത് അധികൃതര്‍ക്ക് കൈമാറും.












Click it and Unblock the Notifications