ബഹിരാകാശത്തേക്ക് മനുഷ്യന്‍; റിപ്പോര്‍ട്ട് തയ്യാറായി
ബാംഗ്ലൂര്‍: മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതിന്റെ പദ്ധതി റിപ്പോര്‍ട്ട് തയ്യാറായതായി ഐഎസ്‌ആര്‍ഒ.
2015ല്‍ നടപ്പാക്കാന്‍ ഉദ്ദേശിയ്‌ക്കുന്ന ഈ പദ്ധതിയുടെ റിപ്പോര്‍ട്ട് ഏതാനും ദിവസത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാരിന് അയച്ചു കൊടുക്കുമെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ പറഞ്ഞു.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിയെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കുക. ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിയ്‌ക്കാനുളള്ള ഇന്ത്യന്‍ ലക്ഷ്യത്തിന് 10,000 കോടി രൂപയാണ് പ്രാഥമിക ചെലവ് കണക്കാക്കിയിരിക്കുന്നത്.
എട്ടു വര്‍ഷം നീളുന്ന ഈ ഗവേഷണ പദ്ധതി 2015ല്‍ ലക്ഷ്യത്തിലെത്തിയ്ക്കാനുള്ള ആത്മവിശ്വാസം ഐഎസ്ആര്‍ഒയ്ക്കുണ്ടെന്നുംഅദ്ദേഹം പറഞ്ഞു.
മറ്റെതെങ്കിലും ബഹിരാകാശ് ഏജന്‍സികളുടെ സഹായം ഇക്കാര്യത്തില്‍ തേടണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. നാല് വര്‍ഷം മുമ്പ് 2003ലാണ് ഐഎസ്‌ആര്‍ഒ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്നതിനെ കുറിച്ചുള്ള പഠനങ്ങള്‍ ആരംഭിച്ചത്.












Click it and Unblock the Notifications