Get Updates
Get notified of breaking news, exclusive insights, and must-see stories!

രജനിയെ ചൂണ്ടി ബച്ചനെതിരെ വിമര്‍ശനം

മുബൈ: ഹൊഗനിക്കല്‍ വിവാദത്തില്‍ തമിഴ്‌നാടിന്‌ വേണ്ടി നില കൊണ്ട രജനിയെ ചാരി ശിവസേന ബോളിവുഡ്‌ താരം ബച്ചനെതിരെ വീണ്ടും രംഗത്തെത്തി.

മഹാരാഷ്ട്രയ്‌ക്കു വേണ്ടി ബച്ചന്‍ ഒന്നും ചെയ്‌തിട്ടില്ലെന്ന വിമര്‍ശനവുമായാണ്‌ ശിവസേന രംഗത്തെത്തിയിരിക്കുന്നത്‌. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലാണ്‌ ബച്ചനെ രൂക്ഷമായി വിമര്‍ശനമുന്നയിച്ചിരിയ്‌ക്കുന്നത്‌.

ബച്ചനടക്കമുള്ള താരങ്ങള്‍ പലരും മുബൈ ജീവിതത്തിലൂടെ പ്രശ്‌സ്‌തിയും പദവികളും മറ്റും കരസ്ഥമാക്കിയെങ്കിലും അവരാരും മണ്ണിന്റെ മക്കള്‍ക്ക്‌ വാദത്തില്‍ അനുകൂലമായ നിലപാടുകള്‍ കൈക്കൊണ്ടില്ലെന്ന്‌ ലേഖനം പറയുന്നു

അതെ സമയം മറാത്തി വംശജനായ രജനി കര്‍ണാടകത്തിലാണ്‌ ജനിച്ചതെങ്കിലും തന്നെ താനാക്കി മാറ്റിയ തമിഴ്‌നാടിന്‌ വേണ്ടി നില കൊണ്ടുവെന്ന്‌ ലേഖനം ചൂണ്ടിക്കാട്ടുന്നു.

രജനിയെ പോലെ നിലപാട്‌ കൈക്കൊള്ളാന്‍ മഹാരാഷ്ട്രയിലെ എത്ര താരങ്ങള്‍ തയ്യാറാകുമെന്നും ലേഖനം ചോദ്യമുന്നയിക്കുന്നുണ്ട്‌.

ബന്ധപ്പെട്ടവാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+