കോട്ടയത്ത് പേപ്പട്ടി ശല്യം; 50പേര്‍ക്ക് കടിയേറ്റു
കോട്ടയം: ജില്ലയിലെ രണ്ടുപഞ്ചായത്തുകളിലായി അന്പതോളം പേരെ പേപ്പട്ടി കടിച്ചു. വെള്ളിയാഴ്‌ച വൈകീട്ടത്തോടെയാണ് ആര്‍പ്പൂക്കര, കുമരനല്ലൂര്‍ പഞ്ചായത്തുകളില്‍ ഒട്ടേറെപ്പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റത്.
വിവിധ സ്ഥലങ്ങളില്‍ നിന്നായി ഒട്ടേറെ പേര്‍ പേപ്പട്ടിയുടെ കടിയേറ്റ് ആശുപത്രികളിലെത്തിയിട്ടുണ്ട്. ശനിയാഴ്‌ച രാവിലെയും ഏതാനും പേര്‍ക്ക് കടിയേറ്റിട്ടുണ്ട്.
പ്രദേശത്തെയാകെ വിറപ്പിച്ച പേപ്പട്ടിയ്‌ക്കായി പൊലീസും ഫയര്‍ഫോഴ്‌സും വെള്ളിയാഴ്‌ച രാത്രി വൈകിയും തിരച്ചില്‍ നടത്തി. രാത്രി പതിനൊന്നരയോടെ നീണ്ടൂരില്‍ നാട്ടുകാര്‍ ഒരു പട്ടിയെ തല്ലിക്കൊന്നു. ഇതിന്‌ശേഷവും കോട്ടയത്ത് വൈഎംസിഎയ്‌ക്ക് സമീപം നാലു പേരെയും ഇറച്ചി മാര്‍ക്കറ്റില്‍ ഉറങ്ങിക്കിടന്ന ഏഴുപേരെയും പട്ടി കടിച്ചു.
വില്ലൂന്നി മെഡിക്കല്‍ കോളെജ്, അമ്മഞ്ചേരി, അമലഗിരി, കൈപ്പുഴ, മാന്നാം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പട്ടിയുടെ കടിയേറ്റ് ആളുകള്‍ മെചിക്കല്‍ കോളേജ് ആളുപത്രിയിലും ജില്ലാ ആശുപത്രിയിലും എത്തിയിരുന്നു. ചിലര്‍ക്ക് കാലുകളിലാണെങ്കില്‍ മറ്റുചിലര്‍ക്ക് മുഖത്താണ് കടിയേറ്റത്.












Click it and Unblock the Notifications