കേരള ഘടകത്തിലെ വിഭാഗീയത അവസാനിച്ചു: കോടിയേരി
കണ്ണൂര്‍: കേരളത്തിലെ സിപിഎമ്മിലുണ്ടായിരുന്ന വിഭാഗീയത പൂര്‍ണ്ണമായി അവസാനിച്ചുവെന്ന് സിപിഎം പൊളിറ്റ്‌ബ്യൂറോ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍.
വിഭാഗീയതയുടെ ദുരനുഭവങ്ങള്‍ പാര്‍ട്ടിയ്‌ക്കുണ്ട്. ഈ ദുരനുഭവങ്ങള്‍ നല്‍കിയ പാഠത്തിലൂടെയാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നത്. വിഭാഗീതയ നേരിടുന്നതില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം കൈക്കൊണ്ട നടപടികള്‍ കേന്ദ്രനേതൃത്വത്തിന് മതിപ്പുണ്ടാക്കിയിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകും. ദേശീയതലത്തില്‍ മൂന്നാം ബദല്‍ ഉയര്‍ന്നുവരണം. കേന്ദ്രസര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് അതൃപ്‌തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.
കോയമ്പത്തൂരില്‍ നടന്ന പത്തൊന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോയിലേയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ട കോടിയേരിയ്‌ക്ക് ജന്മനാട്ടില്‍ ഊഷ്‌മളമായ സ്വീകരണമാണ് നല്‍കിയത്.
റയില്‍വേസ്‌റ്റേഷനിലെത്തിയ അദ്ദേഹത്തെ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും അടങ്ങുന്ന വന്‍ജനാവലി മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications