Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിനുള്ളത്‌ കൂട്ടായ നേതൃത്വം; കോടിയേരി

Kodiyeri Balakrishnanതിരുവനന്തപുരം: സിപിഎമ്മില്‍ ഒന്നാമനും രണ്ടാമനുമില്ലെന്നും കൂട്ടായ നേതൃത്വമാണുള്ളതെന്നും പോളിറ്റ്‌ബ്യൂറോ അംഗമായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍.

പാര്‍ട്ടി നേതൃത്വം കൂട്ടായ നേതൃത്വമാണ്‌, ഇപ്പോള്‍ താനും അതിന്റെ ഭാഗമാണ്‌. കോടിയേരി പറഞ്ഞു.

പാര്‍ട്ടിയിലും ഭരണത്തിലും രണ്ടാമനാണോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ആരെയും ഒറ്റപ്പെടുന്ന രീതികള്‍ സിപിഎമ്മിലില്ല. കേരളത്തിലെ സിപിഎം ഇരു ചേരിയായി തിരിഞ്ഞുവെന്ന മാധ്യമങ്ങളുടെയും കമ്മ്യൂണിസ്റ്റ്‌ വിരുദ്ധരുടെയും പ്രചരണങ്ങള്‍ക്ക്‌ പാര്‍ട്ടിയില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു.

എന്നാല്‍ കോട്ടയം സമ്മേളനത്തോടെ പ്രവര്‍ത്തകര്‍ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനായി പാര്‍ട്ടി കോണ്‍ഗ്രസ്‌ മാര്‍ഗ രേഖ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പാര്‍ട്ടി സമ്മേളനങ്ങള്‍ മൂലം ഭരണം സ്‌തംഭിച്ചുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ കോടിയേരി തള്ളിക്കളഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+