അഫ്‌ഗാനിസ്ഥാനില്‍ ഇന്ത്യന്‍ സീരിയലുകള്‍ക്ക് വിലക്ക്
കാബുള്‍: അഫ്‌ഗാനിസ്ഥാനിലെ സ്വകാര്യ ടിവി ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്ന ഇന്ത്യന്‍ ടിവി സീരിയലുകള്‍ നിരോധിച്ചു. അഫ്‌ഗാന്‍ സര്‍ക്കാരാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
സീരിയലുകള്‍ക്കെതിരെ ഒട്ടേറെ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് സാംസ്‌ക്കാരിക വകുപ്പ് പറയുന്നത്. നേരത്തെ ഇന്ത്യന്‍ സീരിയലുകള്‍ പലതും ഇസ്ലാം വിരുദ്ധമാണെന്ന് ബിബിസി ചാനല്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
അഫ്‌ഗാനിലെ പ്രാദേശിക ഭാഷകളിലാണ് സീരിയലുകള്‍ സംപ്രേക്ഷണം ചെയ്‌തിരുന്നത്.
ആറോളം സീരിയലുകള്‍ വിവിധ ചാനലുകളിലായി ഇപ്പോള്‍ അഫ്‌ഗാനില്‍ ചാനലുകള്‍ ഇപ്പോല്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഇവയെല്ലാം ഏപ്രില്‍ 15നകം ഇവ നിര്‍ത്തണമെന്നാണ് സര്‍ക്കാര്‍ നല്‌കിയിരിക്കുന്ന ഉത്തരവ്.
നൃത്ത രംഗങ്ങളും അതിനോട് സാമ്യമുള്ള പരിപാടികളും നിരോധിയ്‌ക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ഈയിടെ അഫ്‌ഗാന്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു.












Click it and Unblock the Notifications