Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖത്ത്‌ സ്‌പൂണ്‍ താങ്ങി ഒന്‍പതുകാരന്‍ ലോക റക്കോര്‍ഡിട്ടു

Boy balancing 16 spoons on his faceലണ്ടന്‍: പതിനാറ്‌ സ്‌പൂണുകള്‍ വീണുപോകാതെ മുഖത്ത്‌ താങ്ങിനിര്‍ത്തി ബ്രിട്ടനില്‍ നിന്നുള്ള ഒന്‍പത്‌ വയസ്സുകാരന്‍ ലോകറക്കോര്‍ഡിട്ടു.

പതിനഞ്ച്‌ സ്‌പൂണ്‍ വീഴാതെ മുഖത്ത്‌ താങ്ങിനിര്‍ത്തിയ മുന്‍ റക്കോര്‍ഡാണ്‌ ഇതോടെ ഡെവണിലെ ടെട്‌നസില്‍ നിന്നുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ജോ അലിസണ്‍ മറികടന്നത്‌.

നെറ്റിയും മൂക്കിലും കവിളുകളിലും താടിയിലും സ്‌പൂണ്‍ താങ്ങിനിര്‍ത്തിയാണ്‌ വ്യാഴാഴ്‌ച അലിസണ്‍ റെക്കോര്‍ഡ്‌ സ്വന്തമാക്കിയത്‌. രണ്ടു വര്‍ഷം മുമ്പ്‌ സഹോദരന്‍ മൂക്കില്‍ സ്‌പൂണ്‍ താങ്ങിനിര്‍ത്താമോയെന്ന്‌ ചോദിച്ച്‌ പന്തയം വച്ചപ്പോഴാണ്‌ ഇതിലുള്ള തന്റെ കഴിവ്‌ അലിസണ്‍ തിരിച്ചറിഞ്ഞത്‌.

പിന്നീട്‌ തുടര്‍ച്ചയായി പരിശീലനം നടത്തി പതിനാറ്‌ സ്‌പൂണുകള്‍ വരെ മുഖത്ത്‌ ബാലന്‍സ്‌ ചെയ്‌ത്‌ നിര്‍ത്താനുള്ള കഴിവ്‌ സ്വായത്തമാക്കി. സ്‌പൂണുകളില്‍ അഞ്ചെണ്ണം നെറ്റിയിലും, ഒന്ന്‌ മൂക്കിലും, രണ്ടെണ്ണം താടിയിലും ഓരോന്നുവീതം ചെവികളിലും മൂന്നെണ്ണം വീതം ഇരു കവിളുകളിലുമാണ്‌ അലിസണ്‍ താങ്ങിനിര്‍ത്തിയത്‌.

2004 മെയില്‍ അമേരിക്കക്കാനായ പതിനഞ്ചുകാരന്‍ പതിനഞ്ച്‌ സ്‌പൂണുകള്‍ മുഖത്ത്‌ താങ്ങിനിര്‍ത്തിക്കൊണ്ട്‌ നേടിയ റെക്കോര്‍ഡാണ്‌ ഈ ബാലന്‍ തകര്‍ത്തത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+