കൂട്ട പിരിച്ചുവിടല്‍: മിത്തലിന്റെ കമ്പനി ഓഫീസ് തകര്‍ത്തു
ഗാന്‍ഡ്‌റേജ് (ഫ്രാന്‍സ്): ഇന്ത്യന്‍ വ്യവസായി മിത്തലിന്റെ ഉടമസ്ഥതയിലുള്ള ആര്‍സ്‌ലര്‍ മിത്തല്‍ഉരുക്കു കമ്പനിയിലെ ജീവനക്കാര്‍ കമ്പനിയുടെ ഓഫീസ് അടിച്ചു തകര്‍ത്തു.
ഒരു കൂട്ടം ജീവനക്കാരെ പിരിച്ചു വിടുന്ന കാര്യം കമ്പനി സ്ഥീരികരിച്ചതോടെ അക്രമാസക്തരായ തൊഴിലാളികളാണ് ഓഫീസ് അടിച്ചു തകര്‍ത്തത്.
കമ്പനിയിലെ ജീവനക്കാരായ 575 പേരെ പിരിച്ചു വിടുമെന്ന് കമ്പനി അധികൃതര്‍ യൂണിയന്‍ നേതാക്കളെ അറിയിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് 60 ഓളം തൊഴിലാളികളടങ്ങുന്ന സംഘം ഓഫീസ് തകര്‍ത്തത്.
ഏറ്റെടുക്കലിലൂടെ ലോകത്തിലെ ഏറ്റവും വലിയ ഉരുക്കു കമ്പനിയായ മാറിയ ആര്‍സ്‌ലറിന്റെ ഗാന്‍ഡ് റേജിലെ പ്ലാന്റ് അടച്ചു പൂട്ടുമെന്ന് ജനുവരിയില്‍ പ്രഖ്യാപിച്ചിരുന്നു.
തുടര്‍ന്ന് കമ്പനി സന്ദര്‍ശിച്ച ഫ്രഞ്ച് പ്രസിഡന്റ് സര്‍ക്കോസിയുടെ അഭ്യര്‍ഥന പ്രകാരം പ്ലാന്റ് അടച്ചു പൂട്ടുന്ന തീരുമാനം മാറ്റി വെയ്‌ക്കുകയായിരുന്നു.
പുതിയ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കോസി ലക്ഷ്‌മി മിത്തലുമായി വീണ്ടും ചര്‍ച്ചയ്‌ക്കൊരുങ്ങുമെന്ന് അഭ്യൂഹമുണ്ട്.
ബന്ധപ്പെട്ടവാര്‍ത്തകള്‍












Click it and Unblock the Notifications