Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താനില്‍ വനിതാ ട്രാഫിക് പൊലീസ് രംഗത്ത്

Women Cops on Pak streetലാഹോര്‍: പാകിസ്ഥാന്‍റെ ചരിത്രത്തില്‍ ആദ്യമായി ഗതാഗത നിയമം നടപ്പിലാക്കുന്നതിനായി വനിതാ പൊലീസുകാരെ രംഗത്തിറക്കി.

വ്യാഴാഴ്ച മുതലാണ് ട്രാഫിക് ഡ്യൂട്ടിയ്ക്കായി എട്ടു വനിതാ പൊലീസുകാരെ നിയോഗിച്ചത് . മോട്ടോര്‍ ബൈക്കുകളിലാണ് ഇവര്‍ റോന്തുചുറ്റുക. ഗതാഗതം നിയന്ത്രിക്കുന്നതിന് എട്ട് വനിതകളുള്‍പ്പെടെ 84 പൊലീസുകാര്‍ക്ക് ലാഹോര്‍ പൊലീസ് മേധാവി മാലിക് മൊഹമ്മദ് ഇക്ബാല്‍ മോട്ടോര്‍ സൈക്കിള്‍ വിതരണം ചെയ്തിട്ടുണ്ട്.

വനിതാ വാര്‍ഡന്മാര്‍ക്ക് പതിനഞ്ച് ദിവസത്തെ പരിശീലനമാണ് ആദ്യ ഘട്ടത്തില്‍ നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ കുടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കുമെന്ന് ചീഫ് ട്രാഫിക് ഓഫീസര്‍ ഗുലാം മെഹ്മൂദ് ദോഗര്‍ പറഞ്ഞു.

റോഡുകളില്‍ വനിതകള്‍ക്കും കുട്ടികള്‍ക്കും വേണ്ട സഹായങ്ങള്‍ പെട്ടെന്ന് നല്‍കുകയെന്ന ഉദ്ദേശത്തോടെയാണ് വനിതാ പൊലീസുകാരെ ഗതാഗത നിയന്ത്രണത്തിനായി നിയോഗിക്കാന്‍ തീരുമാനിച്ചതെന്ന് ദോഗര്‍ പറഞ്ഞു.

തന്ത്രപ്രധാന കേന്ദ്രങ്ങളായ മാള്‍, ജയില്‍ റോഡ്, ഗുല്‍‌ബര്‍ഗ് മെയിന്‍ ബോല്‍‌വര്‍ഡ് എന്നിവിടങ്ങളില്‍ വനിതാ പൊലീസുകാര്‍ പട്രോളിംഗ് നടത്തും. നിലവില്‍ 134 വനിതാ പൊലീസുകാരാണ് ലാഹോറിലുളളത്. ഭൂരിഭാഗം പേരും ഓഫീസ് ജോലികളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+