പൊലീസിനെ തുപ്പിയ നവോമി കാംപെലിനെ അറസ്റ്റു ചെയ്തു
ലണ്ടന്‍: വിമാനത്താവളത്തില്‍ പൊലീസുകാരനെ കയ്യേറ്റം ചെയ്‌ത സൂപ്പര്‍ മോഡല്‍ നവോമി കാംപെലിനെ ലണ്ടന്‍ പൊലീസ് അറസ്റ്റുചെയ്‌തു.
ലോസ്‌ആഞ്ചലസിലേയ്‌ക്ക് പോകുന്നതിനായി വ്യാഴാഴ്‌ച ഹീത്രു വിമാനത്താവളത്തിലെത്തിയപ്പോഴാണ് നവോമി പൊലീസുകാരനെ കയ്യേറ്റം ചെയ്‌തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതായി സ്‌കോര്‍ട്‌ലാന്റ് യാര്‍ഡ് അറിയിച്ചു.
തന്റെ രണ്ടുബാഗുകള്‍ നഷ്ടപ്പെട്ടതാണ് നവോമിയെ ക്ഷുഭിതയാക്കിയത്. ഇതിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ദേഷ്യം നിയന്ത്രിക്കാനാവാതെ നവോമി പൊലീസുകാരനെ തുപ്പുകയും തള്ളുകയും ചെയ്‌തത്.
നവോമി അത്യധികം ക്ഷുഭിതയായെന്നും തീര്‍ത്തും അപമര്യാദയായാണ് പൊലീസുകാരനോട് പെരുമാറിയതെന്നും സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ പറഞ്ഞു. നഷ്ടപ്പെട്ട ബാഗുകള്‍ ഇതേവരെ തിരിച്ചുകിട്ടിയിട്ടില്ലെന്ന് നവോമിയുടെ വക്താവ് അറിയിച്ചു.
ക്ഷോഭം സഹിക്കവയ്യാതെ കയ്യേറ്റങ്ങള്‍ നടത്തിയതിന് ഇതാദ്യമായല്ല നവോമി പിടിക്കപ്പെടുന്നതിന്. മുമ്പൊരിക്കല്‍ സ്വന്തം വീട്ടുകാവല്‍ക്കാരനെ മൊബൈല്‍ ഫോണ്‍ കൊണ്ടെറിഞ്ഞ നവോമി നിയമക്കുരുക്കില്‍ പെട്ടിരുന്നു. അന്ന് അഞ്ചു ദിവസം തെരുവുകള്‍ വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള സാമൂഹിക സേവനമായിരുന്നു ന്യൂയോര്‍ക് കോടതി ശിക്ഷയായി വിധിച്ചത്.
2000ത്തില് കാനഡയില്‍വച്ച് നവോമി തന്റെ സഹായിയുടെ തലയ്‌ക്ക് ടെലിഫോണ്‍കൊണ്ട ്‌അടിയ്‌ക്കുകയും പിന്നീട് മറ്റൊരു സഹായിയ്‌ക്കുനേരെ ടെലിഫോണ്‍ എറിയുകയും ചെയ്‌തിരുന്നു.
ഇത്തരത്തിലുള്ള സ്വഭാവദൂഷ്യങ്ങളൊക്കെയുണ്ടെങ്കിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നകാര്യത്തിലും നവോമി അതീവ തല്‍പരയാണ്. 2007 സെപ്‌റ്റംബറില്‍ സെലിബ്രിട്ടികളെ അണിനിരത്തി ഫാഷന്‍ ഷോ നടത്തി ബ്രിട്ടനിലെ വെള്ളപ്പൊക്കക്കെടുതി അനുഭവിക്കുന്നവരെ സഹായിക്കാന്‍ നവോമി പണം സ്വരൂപിച്ചിരുന്നു.












Click it and Unblock the Notifications